അറഫാ ദിനവും ബലിപെരുന്നാളും പ്രതീക്ഷിക്കുന്ന തീയതികള്‍ വെളിപ്പെടുത്തി ജ്യോതിശാസ്ത്രജ്ഞര്‍

ജിദ്ദ- ഈ വര്‍ഷത്തെ അറഫാദിനം ജൂണ്‍ 27നും ഈദുല്‍ അദ്ഹ ജൂണ്‍ 28നുമായിരിക്കുമെന്ന് ജ്യോതിശാസ്ത്രത്തെ അടിസ്ഥാനമാക്കി കണക്കാക്കുന്നു. മാസപ്പിറവി നിരീക്ഷിക്കുന്ന സൗദി അറേബ്യയിലെ പ്രത്യേക കമ്മിറ്റിയുടെ തീരുമാനത്തിനും സുപ്രീം കോടതിയുടെ പ്രഖ്യാപനത്തിനും അനുസൃതമായി ഹജ്ജിന്റെ സുപ്രധാന കര്‍മമായ അറഫാ ദിനത്തിന്റേയും തുടര്‍ന്നുള്ള പെരുന്നാളിന്റേയും തീയതി മാറാം.
ദുല്‍ഹജ്ജ് ഒമ്പതിനാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തുന്ന ഹാജിമാര്‍ മക്കക്കുപുറത്തുള്ള അറഫാ മൈതാനത്ത് സമ്മേളിക്കുക.
ഹജ് തീര്‍ഥാടനം ആരംഭിക്കുന്ന ദുല്‍ഹിജ്ജ എട്ട് ജ്യോതിശാസ്ത്ര കണക്ക് ശരിയാവുകയാണെങ്കില്‍ ജൂണ്‍ 26 നായിരിക്കും. ദുല്‍ഹിജ്ജ എട്ടുമുതല്‍ 12 വരെയാണ് ഹജ് കര്‍മം.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News