Sorry, you need to enable JavaScript to visit this website.

കോടികളുടെ വജ്രവും സ്വര്‍ണവും പണവും തിരികെ ഏല്‍പിച്ച ഡ്രൈവര്‍മാര്‍, 101 പേര്‍ക്ക് ആദരം

അബുദാബി- ജോലിക്കിടെ കളഞ്ഞുകിട്ടിയ വിലപിടിപ്പുള്ള വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതില്‍ സത്യസന്ധത പുലര്‍ത്തിയ 101 ഡ്രൈവര്‍മാരെ ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് (ആര്‍ടിഎ) ആദരിച്ചു. 2022 ജനുവരി മുതല്‍ 2023 മാര്‍ച്ച് വരെ ഡ്യൂട്ടിയിലിരിക്കെ ലഭിച്ച വിലപിടിപ്പുള്ള വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതില്‍ സത്യസന്ധത പുലര്‍ത്തിയ ഡ്രൈവര്‍മാര്‍ക്കാണ് ആദരം.
കളഞ്ഞുകിട്ടിയ വസ്തുക്കളെ കുറിച്ച് ബന്ധപ്പെട്ട അധികാരികള്‍ക്ക് നല്‍കിയതിനാല്‍ അവ യഥാസമയം ഉടമകള്‍ക്ക് തിരികെ നല്‍കാന്‍ സഹായകമായി.
പത്ത് ലക്ഷം ദിര്‍ഹം (2,22,60,070 രൂപ) വിലമതിക്കുന്ന വജ്രങ്ങള്‍ അടങ്ങിയ ബാഗ് ഇങ്ങനെ കളഞ്ഞുകിട്ടിയവയില്‍ ഉള്‍പ്പെടുന്നു.
3.6 ലക്ഷം ദിര്‍ഹം, 200,000 ദിര്‍ഹത്തിന്റെ സ്വര്‍ണം അടങ്ങിയ ബാഗ്,  വിലകൂടിയ ഹാന്‍ഡ്ബാഗ്,  50,000 ഡോളര്‍ വിലയുള്ള വാച്ച്, 1,83,000 ദിര്‍ഹം, 200,000 ദിര്‍ഹമുള്ള ഒരു ബാഗ്, 60,000 ഡോളര്‍ വിലയുള്ള വാച്ച്, 221,000 ദിര്‍ഹം എന്നിവയും ഡ്രൈവര്‍മാര്‍ തിരികെ ഏല്‍പിച്ചതിനാല്‍ യാഥാസമയം ഉടമകള്‍ക്ക് കൈമറാനായി.
കളഞ്ഞു കിട്ടിയ വസ്തുക്കള്‍ തിരികെ ഏല്‍പിക്കുന്ന ടാക്‌സി െ്രെഡവര്‍മാരുടെ നടപടി സ്വദേശികളിലും വിദേശികളിലും വലിയ മതിപ്പും ആഹ്ലാദവുമാണ് സൃഷ്ടിക്കുന്നതെന്നും ഇത് സത്യസന്ധതയുടെയും ഉത്തരവാദിത്തമുള്ള പെരുമാറ്റത്തിന്റെയും പ്രധാന ഉദാഹരണങ്ങളാണെന്നും റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അഹ്മദ് ബെഹ്‌റോസിയാന്‍ ചൂണ്ടിക്കാട്ടി.
താമസക്കര്‍ക്കും സന്ദര്‍ശകര്‍ക്കും നഷ്ടപ്പെട്ട സാധനങ്ങളെ കുറിച്ച് ദുബായ് ടാക്‌സിയില്‍ 800 9090 നമ്പറില്‍ അറിയിക്കാം.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News