ഒന്നും അറിയില്ലായിരുന്നു, ഉച്ചഭക്ഷണം കഴിച്ചത് ബാത്ത് റൂമില്‍വെച്ച്- പ്രിയങ്ക ചോപ്ര

മുംബൈ-അമേരിക്കയില്‍ പഠിച്ചപ്പോള്‍ ഒറ്റപ്പെട്ട താന്‍ ബാത്ത് റൂമില്‍ വെച്ചാണ് ഉച്ചഭക്ഷണം കഴിച്ചതെന്ന് നടി പ്രിയങ്ക ചോപ്ര. കഫറ്റീരിയയില്‍ പോയി എങ്ങനെ ഭക്ഷണം വാങ്ങണമെന്ന കാര്യം അറിയില്ലായിരുന്നുവെന്നും പിന്നീടാണ് ആളുകളുമായി ഇടപഴകാനും മറ്റും പഠിച്ചതെന്നും അവര്‍ പറഞ്ഞു.  ബോളിവുഡിനു പുറമെ ഹോളിവുഡിലും തിളങ്ങുന്ന നടിയായ പ്രിയങ്ക ചോപ്ര ഹോളിവുഡില്‍ അവസരം കിട്ടാന്‍ ഓഡീഷനില്‍ പങ്കെടുത്തതിനെ ന്യായീകരിച്ചു
 പുതിയ സയന്‍സ് ഫിക് ഷന്‍ ത്രില്ലര്‍  'സിറ്റഡെല്‍' ആണ് പ്രിയങ്കയുടെ പുതിയ ഹോളിവുഡ് വെബ് സീരീസ്.   നാദിയ എന്ന പേരില്‍ ചാരവനിതയുടെ വേഷത്തിലാണ് പ്രിയങ്ക സിറ്റഡെലില്‍ അഭിനയിക്കുന്നത്. റൂസ്സോ ബ്രദേഴ്‌സാണ് നിര്‍മ്മാണം. റിച്ചാര്‍ഡ് മാഡന്‍ ആണ് നായകന്‍.  
ബോളിവുഡില്‍ നിരവധി സിനിമകള്‍ അഭിനയിച്ചിട്ടണ്ടെങ്കിലും ഹോളിവുഡ് തനിക്ക് പുതിയ ഇടമായിരുന്നുവെന്ന്് പറഞ്ഞു. ഓഡീഷന്‍ വഴിയാണ് ഹോളിവുഡില്‍ ആദ്യ അവസരം ലഭിച്ചതെന്നും നടി വെളിപ്പെടുത്തുന്നു.
അഭിനയത്തില്‍ പരിചയസമ്പന്നയാണെങ്കിലും ഓഡീഷനില്‍ പങ്കെടുക്കേണ്ടിവന്നുവെന്നത് മോശംകാര്യമായി കാണുന്നില്ല. കഴിവുളളവര്‍ക്ക് അവസരം കിട്ടാനുള്ള മാര്‍ഗമാണത്. ബന്ധങ്ങളുടെ പേരില്‍ കാസ്റ്റ് ചെയ്യപ്പെടുന്നതിനെക്കാള്‍ കഴിവിന്റെ അടിസ്ഥാനത്തില്‍ അവസരംകിട്ടാന്‍ ഓഡീഷന്‍ സഹായിക്കും. എനിക്ക് എല്ലാം അറിയാം എന്ന് ചിന്തിക്കുന്ന ധിക്കാരിയല്ല ഞാന്‍. എപ്പോഴും എന്തെങ്കിലും പുതിയത് പഠിച്ചെടുക്കാന്‍ ശ്രമിക്കുന്നതാണ് എന്റെ സ്വഭാവം.
സിറ്റഡെലിന്റെ ആക്ഷന്‍ ടീമില്‍നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിച്ചുവെന്നും പരമ്പരയിലെ 80 ശതമാനം ആക്ഷനുകളും താന്‍ തന്നെയാണ് ചെയ്തതെന്നും പ്രിയങ്ക പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News