അതിന്റെ പേരില്‍ എന്നെയും സിനിമയില്‍  നിന്ന് വിലക്കിയിരുന്നു-നവ്യാ നായര്‍ 

കൊച്ചി- താരാധിപത്യം സിനിമമേഖലയെ പടുകുഴിലാക്കിയെന്ന നിര്‍മ്മാതാക്കളുടെ ആരോപണമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഇറങ്ങുന്ന സിനിമകള്‍ എല്ലാം പൂര്‍ണ്ണ പരാജയം ഏറ്റു വാങ്ങുമ്പോഴും താരങ്ങള്‍ ഒരു മര്യാദയുമില്ലാതെ പ്രതിഫലം കൂട്ടുകയാണെന്നും. ലഹരിക്കടിമകളായ നടന്മാര്‍ സെറ്റില്‍ ഉത്തരവാദിത്തമില്ലാതെ പെരുമാറി സിനിമ പൂര്‍ത്തിയാക്കാന്‍ അനുവധിക്കുന്നില്ല. സിനിമയുടെ എഡിറ്റിംഗില്‍ പോലും അനാവശ്യമായി ഇടപെട്ട് ബുദ്ധിമുട്ടുണ്ടാക്കുകയുമാണെന്നാണ് ആരോപണങ്ങള്‍. ഇതിനു പിന്നാലെ നടന്മാരായ ശ്രീനാഥ് ഭാസിയെയും ഷൈന്‍ നിഗത്തെയും സിനിമയില്‍ നിന്നും വിലക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ചൂട് പിടിക്കുമ്പോഴാണ് തന്നെ സിനിമയില്‍ നിന്നും വിലക്കിയ സംഭവത്തെക്കുറിച്ച് നവ്യയുടെ വെളിപ്പെടുത്തല്‍. 
ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് നടി ഇതേക്കുറിച്ച് സംസാരിച്ചത്. പ്രതിഫലം കൂടുതല്‍ ആവശ്യപ്പെട്ടതിന്റെ പേരില്‍ താനും സിനിമയില്‍ നിന്നും വിലക്ക് നേരിട്ടിരുന്നെന്നും. എന്നാല്‍ ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞതിന് ശേഷമാണ് സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞത്. പട്ടണത്തില്‍ സുന്ദരന്‍ എന്ന സിനിമയില്‍ അഭിനയിക്കാനായി നവ്യ കൂടുതല്‍ പണം ആവശ്യപ്പെട്ടെന്നായിരുന്നു പരാതി. ഇതിനെ തുടര്‍ന്ന് അമ്മ സംഘടന നടിയെ വിലക്കി. എന്നാല്‍ നടിയുടെ ഭാഗം കേള്‍ക്കാതെയാണ് അന്ന് അങ്ങനെയൊരു നടപടി സ്വീകരിച്ചത്. പിന്നീട് കാര്യത്തില്‍ വ്യക്തത നല്‍കിയതിനു ശേഷമാണ് സിനിമയില്‍ തിരിച്ചെത്തിയതെന്നും ആ സമയത്ത് തന്നെ ബാന്‍ഡ് ക്വീന്‍ എന്നാണ് വിളിച്ചിരുന്നതെന്നും നവ്യ പറയുന്നു. വിവാഹം കഴിഞ്ഞതിനു ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്ത നടി  വി.കെ.പ്രകാശ് സംവിധാനം ചെയ്ത ഒരുത്തീ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് മടങ്ങിയെത്തിയത്. 
 

Latest News