പാട്ടു പാടാന്‍ വിളിച്ച് ആണ്‍കുട്ടിയെ പീഡിപ്പിച്ച ഗായകന് 10 വര്‍ഷം കഠിനതടവ്

വടകര- വിദ്യാര്‍ത്ഥിയായ പതിമൂന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസില്‍ യുവാവിന് 10 വര്‍ഷം കഠിന തടവും മൂന്നേമുക്കല്‍ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പേരാമ്പ്ര  വാളൂര്‍ ചെനോളി കിഴക്കയില്‍ മീത്തല്‍ വീട്ടില്‍ കുത്തുബി ഉസ്താദ് എന്ന നിസാറി(30)നെയാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ജഡ്ജ് ടി പി അനില്‍ ശിക്ഷിച്ചത്. 2019 ല്‍ ഗായകനായ നിസാര്‍ പാട്ടുപാടാന്‍ അവസരം കൊടുക്കാമെന്ന് പറഞ്ഞ്  വിദ്യാര്‍ത്ഥിയെ പാട്ടു കേള്‍ക്കാന്‍ വിളിച്ചു വരുത്തി കാറില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി.
വീട്ടില്‍ തിച്ചെത്തിയ കുട്ടി മാതാവിനോട് വിവരം പറഞ്ഞതോടെ പേരാമ്പ്ര പോലീസില്‍ പരാതി നല്‍കുകയായിരുന്നു.  പോലീസ് ഇന്‍സ്പക്ടരായിരുന്ന കെ.കെ ബിജു,സുമിത്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അനമ്വേഷിച്ചത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News