ജിയാഖാന്‍ ആത്മഹത്യ ചെയ്ത കേസില്‍ നടന്‍ സൂരജ് പഞ്ചോളിയെ വെറുതെവിട്ടു

മുംബൈ- നടി ജിയാഖാന്‍ ആത്മഹത്യ കേസില്‍ സൂരജ് പഞ്ചോളിക്ക് ആശ്വാസം. തെളിവുകളുടെ അഭാവത്തില്‍ പ്രത്യേക സിബിഐ കോടതി സൂരജിനെ വെറുതെവിട്ടു. പ്രേരണാക്കുറ്റമാണ് താരത്തിനെതിരെ ചുമത്തിയിരിക്കുന്നത്.
2013 ജൂണ്‍ മൂന്നിന് സബര്‍ബന്‍ മുംബൈയിലെ ജുഹുവിലെ വീട്ടിലാണ് ജിയാഖാനെ  തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2013 ജൂണ്‍ 10 ന് ജുഹു പോലീസ് പഞ്ചോളിയെ അറസ്റ്റ് ചെയ്തു. ജൂലൈ മൂന്നിന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിക്കുന്നതുവരെ ഏകദേശം ഒരു മാസത്തോളം കസ്റ്റഡിയിലായിരുന്നു.
പരാതിക്കാരിയായ റാബിയ ഖാന്റെയും പോലീസിന്റെയും സിബിഐയുടെയും നിര്‍ദ്ദേശപ്രകാരമാണ് പ്രോസിക്യൂഷന്‍ സാക്ഷികള്‍ തനിക്കെതിരെ മൊഴി നല്‍കിയതെന്നും അന്വേഷണവും കുറ്റപത്രവും തെറ്റാണെന്നും കോടതിയില്‍ നല്‍കിയ അന്തിമ മൊഴിയില്‍ സൂരജ് അവകാശപ്പെട്ടിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News