ട്രാഫിക് പിഴയില്‍നിന്ന് രക്ഷപ്പെടാന്‍ മരിച്ച പൈലറ്റായി, യുവതി ഒടുവില്‍ പിടിയില്‍

സിഡ്‌നി-അപകടത്തില്‍ മരിച്ച പൈലറ്റാണെന്ന് വിശ്വസിപ്പിച്ച് വാഹനം ഓടിച്ചിരുന്ന സ്ത്രീ ഓസ്‌ട്രേലിയയില്‍ പിടയിലായി. വാഹനം ഓടിക്കുമ്പോള്‍ ട്രാഫിക് പിഴ ഒഴിവായിക്കിട്ടുന്നതിനാണ് സ്ത്രീ പൈലറ്റിന്റെ പേരും വിവരങ്ങളും ഉപയോഗിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ഈ വര്‍ഷം ആദ്യമുണ്ടയ ഡബിള്‍ ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ മരിച്ച നാലുപേരില്‍ ഒരാളായ പൈലറ്റ് ആഷ് ജെന്‍കിന്‍സന്റെ പേരാണ് സ്റ്റിഫാനി ബെന്നറ്റ് ഉപയോഗിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ഡിസംബറില്‍ വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് ട്രാഫിക് പോലീസ് പിടികൂടിയ സ്റ്റിഫാനിക്ക് പിഴയിട്ടിരുന്നു. ഇതിനുശേഷമാണ് പ്രതി ഹെലിക്കോപറ്റര്‍ ദുരന്ത വാര്‍ത്തയില്‍നിന്ന് പൈലറ്റിന്റെ പേരും വിവരങ്ങളും സംഘടിപ്പിച്ചതും ട്രാഫിക് പോലീസിനെ കബളിപ്പിച്ചതും.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News