ധനുഷിന് ചിത്രീകരണത്തിനിടെ പരിക്കേറ്റു

തമിഴ് സൂപ്പര്‍ ഹിറ്റ് ചിത്രമായ മാരിയുടെ രണ്ടാം ഭാഗം മാരി 2'വിന്റെ ക്ലൈമാക്‌സ് ചിത്രീകരണത്തിനിടെ നായകന്‍ ധനുഷിന് പരിക്കേറ്റു. വില്ലനായി അഭിനയിക്കുന്ന ടോവിനോ തോമസും തമ്മിലുള്ള സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു ധനിഷിന് പരിക്കേറ്റത്. വലത് കാലിന്റെ മുട്ടിനും ഇടത് കൈക്കുമാണ് പരിക്ക്. പരിക്കിനെ തുടര്‍ന്ന് കഠിനമായ വേദന അനുഭവപ്പെട്ടെങ്കിലും സംഘട്ടനം ചിത്രീകരിച്ചതിന് ശേഷമാണ് ധനുഷ് ഷൂട്ടിംഗ് സെറ്റ് വിട്ട് പോയത്. ഗുരുതരമായി പരിക്കേറ്റില്ലെന്നും സുഖമായിരിക്കുകയാണെന്നും താരം ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചു. തനിക്ക് വേണ്ടി പ്രാര്‍ഥിക്കുകയും വളരെ അധികം സ്‌നേഹം കാണിക്കുകയും ചെയ്ത ആരാധകര്‍ക്ക് താരം നന്ദിയും പറഞ്ഞു. നിങ്ങളാണ് എന്റെ ശക്തിയെന്നും ധനുഷ് കൂട്ടിച്ചേര്‍ത്തു.
 ധനുഷും സംവിധായകന്‍ ബാലാജി മോഹനും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമായ മാരി 2ല്‍ സായി പല്ലവിയാണ് നായിക. വരലക്ഷ്മി ശരത് കുമാര്‍, കൃഷ്ണ കുലശേഖരന്‍, റോബോ ശങ്കര്‍, വിദ്യാ പ്രദീപ് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.


 

Latest News