സാനിയയുമായുള്ള വിവാഹബന്ധം; അഭ്യൂഹങ്ങളിൽ പ്രതികരിച്ച് ഷുഹൈബ് മാലിക്

- സാനിയയെ മിസ്സ് ചെയ്യുന്നുവെന്ന് ഷുഹൈബ് മാലിക്

കറാച്ചി - ഇന്ത്യൻ മുൻ ടെന്നിസ് താരം സാനിയ മിർസയുമായുളള വിവാഹബന്ധം വേർപ്പെടുത്തുന്നുവെന്ന ഊഹാപോഹങ്ങളിൽ പ്രതികരിച്ച് ഭർത്താവും പാക് ക്രിക്കറ്റ് താരവുമായ ഷുഹൈബ് മാലിക് രംഗത്ത്. അന്താരാഷ്ട്ര കായിക താരങ്ങളെന്ന നിലയിലെ തിരക്കുകൾ കാരണമാണ് കുറച്ചുകാലമായി ഒരുമിച്ചില്ലാത്തതെന്നും സാനിയയെ തനിക്ക് മിസ്സ് ചെയ്യുന്നുവെന്നും ഷുഹൈബ് മാലിക് ഒരു ഷോയിൽ ചോദ്യങ്ങളോടായി പ്രതികരിച്ചു.
 ഈദുൽ ഫിത്വറിന് (പെരുന്നാൾ) സാനിയക്കും മോനുമൊപ്പം ഉണ്ടാകണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും സാധിച്ചില്ല. വൈവാഹിക ജീവിതത്തിൽ ഉയർച്ചതാഴ്ചകൾ സ്വാഭാവികമാണ്. അതിനർത്ഥം ബന്ധം അവസാനിച്ചുവെന്നല്ല. സാനിയ, ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) തിരക്കിലാണ്. ഈദിന് സാനിയയ്‌ക്കൊപ്പം സമയം ചിലവഴിക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും തൊഴിൽപരമായ ചില പ്രയാസങ്ങൾ കാരണം ഇരുവർക്കും ഒരുമിച്ചിരിക്കാനായില്ല. ഞങ്ങൾ എല്ലായ്‌പ്പോഴും എന്നപോലെ സ്‌നേഹം പങ്കിടുന്നു. എനിക്ക് അവളെ ഒരുപാട് മിസ്സ് ചെയ്യുന്നുവെന്ന് പറയാനാവും. (പ്രൊഫഷണൽ) പ്രതിബദ്ധതകളുണ്ട്. എന്നാൽ ഈദ്, നിങ്ങളോട് അടുപ്പമുള്ളവരെ ഒരുപാട് മിസ് ചെയ്യുന്ന ദിവസമാണ്- ഷുഹൈബ് പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 ഇരുവരും തമ്മിലുള്ള ബന്ധത്തിലെ കിംവദന്തികൾ സൂചിപ്പിച്ചപ്പോൾ, ഇതിൽ ഒന്നുമില്ല. ഈദിന് ഞാൻ പറയാൻ ആഗ്രഹിക്കുന്നു, ഞങ്ങൾ ഒരുമിച്ചായിരുന്നെങ്കിൽ അത് വളരെ മികച്ചതായിരുന്നു. പക്ഷേ, അവൾക്ക് ഐ.പി.എല്ലിൽ പ്രതിബദ്ധതകളുണ്ട്. അവൾ ഐ.പി.എല്ലിൽ ഷോകൾ ചെയ്യുന്നു. അതുകൊണ്ട് ഞങ്ങൾ ഒരുമിച്ചല്ല. ഒരു ജിയോ ന്യൂസ് പ്രോഗ്രാമിൽ ഷുഹൈബ് മാലിക് വ്യക്തമാക്കി.
 മാസങ്ങളായി സാനിയ പങ്കുവെക്കുന്ന ചിത്രങ്ങളിൽ ഷുഹൈബിന്റെ സാന്നിധ്യമില്ലാത്തതും 'തകർന്ന ഹൃദയങ്ങൾ എങ്ങോട്ടുപോവുന്നു...' എന്നു തുടങ്ങുന്ന ഇൻസ്റ്റഗ്രാം സ്റ്റോറിയും മറ്റും ഇരുവരും വേർപിരിയുന്നുവെന്ന നിലയിൽ മാധ്യമങ്ങളിൽ നിരവധി അഭ്യൂഹങ്ങൾ ഉയർത്തിയിരുന്നു. എന്നാൽ ഇരുവരും ഇക്കാര്യത്തിൽ ഔദ്യോഗിക വെളിപ്പെടുത്തലുകളൊന്നും നടത്തിയിരുന്നുമില്ല. ഈയിടെ സാനിയയും കുടുംബവും ഉംറ നിർവഹിക്കാൻ പോയപ്പോഴും മകനും കുടുംബത്തിനുമൊപ്പം ഷുഹൈബ് ഉണ്ടായിരുന്നില്ല. 2010-ൽ വിവാഹിതരായ ദമ്പതികൾക്കിടയിൽ മഞ്ഞുരുക്കം നടക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇരുവർക്കും കൂടുതൽ എളുപ്പത്തിൽ നല്ലൊരു കുടുംബജീവിതം തുടരാൻ സാധിക്കട്ടെ എന്ന ആഗ്രഹത്തിലും പ്രാർത്ഥനയിലുമാണ് ഇരുവരുടെയും ആരാധകർ.

Latest News