കോഴിക്കോട് - താൻ ബി.ജെ.പിയിൽ പോകുമെന്ന ചില കേന്ദ്രങ്ങളുടെ പ്രചാരണത്തിൽ പ്രതികരിച്ച് കുന്ദമംഗലം മുൻ എം.എൽ.എയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായി യു.സി രാമൻ രംഗത്ത്. പ്രസ്തുത പ്രചാരണം തീർത്തും അസംബന്ധമാണെന്ന് അദ്ദേഹം അറിയിച്ചു.
പിന്നാക്ക-ദലിത്-ന്യൂനപക്ഷ വിഭാഗങ്ങളുടെ രാഷ്ട്രീയം ഉയർത്തിപ്പിടിച്ച് പൊതുപ്രവർത്തനം നടത്തുന്ന തന്നെപ്പോലൊരാൾ സവർണ, വർഗീയ, ഫാസിസ്റ്റ് രാഷ്ട്രീയ കക്ഷിയായ ബി.ജെ.പിയിൽ ചേരുമെന്ന് പറഞ്ഞാൽ നാട്ടിലെ അന്നം തിന്നുന്നവരാരും അത് വിശ്വസിക്കില്ല. അപവാദ പ്രചാരണം തുടർന്നാൽ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി.






