Sorry, you need to enable JavaScript to visit this website.

കേരളത്തിലെ സ്വര്‍ണക്കടത്ത്; മോഡിക്ക് മറുപടിയുമായി കെ.ടി.ജലീല്‍

മലപ്പുറം- കേരളത്തിലെ ചിലര്‍ രാവും പകലും സ്വര്‍ണം കടത്തുകയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പരാമര്‍ശത്തിനെതിരെ സി.പി.എം നേതാവായ കെ.ടി ജലീല്‍ എംഎല്‍എ. സ്വര്‍ണ്ണക്കള്ളക്കടത്ത് രാവും പകലും നടക്കുന്നുണ്ടെങ്കില്‍ അത് പിടിക്കാനല്ലേ കേന്ദ്ര സര്‍ക്കാരിന്റെ കസ്റ്റംസ് ഉള്‍പ്പടെയുള്ള സംവിധാനങ്ങളെന്ന് അദ്ദേഹം ഫേസ് ബുക്കില്‍ നല്‍കിയ കുറിപ്പില്‍ ചോദിച്ചു. അവര്‍ക്ക് സ്വര്‍ണ്ണം കടത്തുന്നത് കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍ ആ വകുപ്പുകള്‍ പിരിച്ചുവിട്ട് 'ശേഷി'യുള്ളവരെ ചുമതല ഏല്‍പ്പിക്കണമെന്നും കെ.ടി ജലീല്‍  ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന യുവം2023 പരിപാടിയിലാണ് പ്രധാനമന്ത്രി സ്വര്‍ണക്കടത്ത് പരാമര്‍ശിച്ചത്.
കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തുനിന്നുള്ള കയറ്റുമതി വര്‍ധിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ കേരളത്തില്‍ ചിലര്‍ സ്വര്‍ണം കടത്തുന്നതിനുവേണ്ടിയാണ് അധ്വാനിക്കുന്നതെന്നും ഇതൊന്നും കേരളത്തിലെ യുവതലമുറയില്‍നിന്ന് മറച്ചുവെക്കാനാകില്ലെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

അദാനിയുടെയും അംബാനിയുടെയും കടത്തോളം വരുമോ മോഡിജീ കേരളത്തിലെ സ്വര്‍ണ്ണക്കള്ളക്കടത്ത്. സ്വര്‍ണ്ണക്കള്ളക്കടത്ത് രാവും പകലും നടക്കുന്നുണ്ടെങ്കില്‍ അത് പിടിക്കാനല്ലേ കേന്ദ്ര സര്‍ക്കാരിന്റെ കസ്റ്റംസ് ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍. അവര്‍ക്ക് സ്വര്‍ണ്ണം കടത്തുന്നത് കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍ ആ വകുപ്പുകള്‍ പിരിച്ചുവിട്ട് 'ശേഷി'യുള്ളവരെ ചുമതല ഏല്‍പ്പിക്കണം.
അവനവന്റെ കഴിവുകേട് മറച്ചു വെക്കാന്‍ മറ്റുള്ളവരെ പഴിചാരി രക്ഷപ്പെടുന്ന ഏര്‍പ്പാട് കേരളത്തില്‍ നിന്ന് അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് ഒപ്പിക്കാനാണെങ്കില്‍ ആ പൂതി പൂവണിയില്ല മോഡിജീ.
കാരണം സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ച ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം. ഇവിടെ ഞങ്ങള്‍ പൊതുവിദ്യാലയങ്ങള്‍ പണിതത് വര്‍ഗീയക്കോമരങ്ങളെ പുറംകാല് കൊണ്ട് തട്ടിത്തെറിപ്പിക്കാനാണ്. അല്ലാതെ അവര്‍ക്ക് വെഞ്ചാമരം വീശാനല്ല.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News