Sorry, you need to enable JavaScript to visit this website.

സുഡാനില്‍നിന്ന് മടങ്ങുന്ന ഇന്ത്യക്കാര്‍ക്ക് താമസ സൗകര്യം, ജിദ്ദ ഇന്ത്യന്‍ സ്‌കൂള്‍ ക്ലാസുകളില്‍ മാറ്റം

ജിദ്ദ- സുഡാനില്‍നിന്ന് ഒഴിപ്പിക്കുന്ന ഇന്ത്യക്കാര്‍ക്ക് താമസസൗകര്യം ഒരുക്കിയതിനാല്‍ ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ബോയ്‌സ് സെക്ഷനില്‍ നാളെ (ബുധന്‍) മുതല്‍ റഗുലര്‍ ക്ലാസ് ഉണ്ടായിരിക്കുന്നതല്ലെന്ന് പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് അറിയിച്ചു. ഒന്നു മുതല്‍ 12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഇനിയൊരു അറിയിപ്പ് വരെ ഓണ്‍ലൈനിലായിരിക്കും ക്ലാസ്.
അല്‍ രിഹാബ് ഡിസ്ട്രിക്ടിലെ പ്രൈമറി സെക് ഷന്‍ കെട്ടിടത്തില്‍ കെ.ജി, ഒന്ന്, രണ്ട് ക്ലാസുകളും അസീസിയയിലെ ഗേള്‍സ് സെക് ഷന്‍ കെട്ടിടത്തില്‍ മൂന്ന് മുതല്‍ 12 വരെ ക്ലാസുകളും പതിവുപോലെ റഗുലര്‍ ക്ലാസുകളായിരിക്കും. സമയത്തിലും മാറ്റമില്ല.

സംഘര്‍ഷ സാഹചര്യം തുടരുന്ന സുഡാനില്‍നിന്ന് ജിദ്ദ വഴിയാണ് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നത്. അവരുടെ സുരക്ഷയും സൗകര്യവും കണക്കിലെടുത്താണ് എംബസിയുടേയും കോണ്‍സുലേറ്റിന്റേയും നിര്‍ദേശ പ്രകാരം ജിദ്ദയിലെ ഇന്ത്യന്‍ സ്‌കൂളില്‍ താമസം ഒരുക്കിയിരിക്കുന്നത്. നേരത്തെ സൗദി ഒഴിപ്പിച്ച് ജിദ്ദയിലെത്തിച്ച ഇന്ത്യക്കാര്‍ക്കു പുറമെ, ഇന്ത്യയുടെ ഓപ്പറേഷന്‍ കാവേരിയുടെ ഭാഗമായി ചൊവ്വാഴ്ച വൈകിട്ട് കൂടുതല്‍ ഇന്ത്യക്കാര്‍ ജിദ്ദയിലെത്തുന്നുണ്ട്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News