Sorry, you need to enable JavaScript to visit this website.

VIDEO ഫ്‌ളൈ ദുബായ് വിമാനത്തിന് കുഴപ്പമില്ല, കൃത്യസമയത്ത് ദുബായിൽ ലാൻഡ് ചെയ്യും

ദുബായ്- കാഠ്മണ്ഡുവില്‍നിന്ന് ദുബായിലേക്കുള്ള ഫ്‌ളൈ  ദുബായ് വിമാനത്തില്‍ പറന്നുയരുന്നതിനിടെ പക്ഷി ഇടിച്ചതാണെന്നും വിമാനം ദുബായിലേക്ക് പുറപ്പെട്ടതായും കമ്പനി അറിയിച്ചു. ടേക്ക് ഓഫിനുശേഷം വിമാനത്തിനു തീപിടിച്ചുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് കമ്പനിയുടെ വിശദീകരണം.
കാഠ്മണ്ഡുവില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ 167 യാത്രക്കാരുണ്ടായിരുന്ന ഫ്‌ളൈ  ദുബായ് ബോയിംഗ് 737-800 വിമാനത്തില്‍ എഞ്ചിന് തീപിടിച്ചതായും തീ നിയന്ത്രണവിധേയമാക്കിയതായും നേപ്പാള്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി വക്താവ് ജഗന്നാഥ് നിരൗള റോയിട്ടേഴ്‌സിന് നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞു.
ഫ്‌ളൈ ദുബായ് നമ്പര്‍ 576 ബോയിംഗ് 737-800 വിമാനം സാധാരണ നിലയിലാണെന്നും ഫ്‌ലൈറ്റ് പ്ലാന്‍ അനുസരിച്ച് ലക്ഷ്യസ്ഥാനമായ ദുബായിലെത്തുമെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി ട്വീറ്റില്‍ പറഞ്ഞു.
ദുബായ് പ്രാദേശിക സമയം 00:14 ന് വിമാനം ദുബായില്‍ ഇറങ്ങുമെന്ന്  ഫ്‌ളൈ ദുബായ് വക്താവ് റോയിട്ടേഴ്‌സിനോട് പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News