യേശുവിനെ കാണാന്‍ പട്ടിണി കിടന്ന് മരിച്ചു, 47 മൃതദേഹങ്ങള്‍ പുറത്തെടുത്തു

മലിന്ദി- കെനിയയില്‍ യേശുവിനെ കാണാന്‍ പട്ടിണി കിടന്നു മരിച്ച 47 പേരുടെ മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുത്തു. പട്ടിണി കിടന്ന് മരിച്ചാല്‍ യേശുവിനെ കാണാനാകുമെന്ന വിശ്വസിക്കുന്ന ക്രിസത്യന്‍ ആത്മാഹുതി കള്‍ട്ടിലെ അംഗങ്ങളാണ് ജീവനൊടുക്കിയിരുന്നത്. 47 മൃതദേഹങ്ങളാണ് ഇതുവരെ പുറത്തെടുത്തതെന്നും കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും പോലീസ് പറഞ്ഞു.
ഇവര്‍ക്ക് നേതൃത്വം നല്‍കിയിരുന്ന പോള്‍ മക്കന്‍സിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ക്രിസ്തുവിനെ കാണണമെങ്കില്‍ സ്വയം പട്ടിണി കിടക്കണമെന്നാണ് ഇയാള്‍ ആഹ്വാനം ചെയ്തിരുന്നത്.
അനിശ്ചിത കാല നിരാഹാരത്തിലൂടെ മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെടുന്നു. ഏതാനും പേരെ രക്ഷപ്പെടുത്തി ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മരണ ശേഷം ക്രിസ്തുവിനെ കാണാമെന്ന് പ്രചരിപ്പിച്ചിരുന്ന മക്കന്‍സിയുടെ ചര്‍ച്ചിന് രാജ്യത്തിനു പുറത്തും ശാഖകളുണ്ടെന്ന് കരുതുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News