VIDEO പോലീസുകാരെ തള്ളിമാറ്റിയും കരണത്തടിച്ചും വനിതാ നേതാവ്

ഹൈദരാബാദ്- വൈ.എസ്.ആര്‍ തെലങ്കാന പാര്‍ട്ടി നേതാവ് വൈ.എസ്.ശര്‍മിള പോലീസുകാരെ കൈകാര്യം ചെയ്യുന്ന വീഡിയോ പുറത്തുവന്നു. ചോദ്യപേപ്പര്‍ ചോര്‍ച്ച കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) ഓഫീസിലേക്ക് പോകാനെത്തിയപ്പോഴാണ് സംഭവം. പോലീസുകാര്‍ തടഞ്ഞതിനെ തുടര്‍ന്ന് അവരെ തള്ളിമാറ്റുന്നതും കരണത്തടിക്കുന്നതും വീഡിയോയില്‍കാണാം. എസ്.ഐ.ടി ഓഫീസ് സന്ദര്‍ശനം തടഞ്ഞ ശര്‍മിളയെ പിന്നീട് പോലിസ് സ്‌റ്റേഷനിലെത്തിച്ചു. പോലീസുകാര്‍ വളഞ്ഞതിനെ തുടര്‍ന്ന് ശര്‍മിള റോഡില്‍ കുത്തിയിരുന്നു.

 

Latest News