ലണ്ടനിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച അമൃത്പാല്‍ സിംഗിന്റെ ഭാര്യ പിടിയില്‍

അമൃത്‌സര്‍-ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് അമൃത്പാല്‍ സിംഗിന്റെ ഭാര്യ കിരണ്‍ദീപ് കൗര്‍ എയര്‍പോര്‍ട്ടില്‍ പിടിയിലായി. ലണ്ടനിലേക്ക് പോകാനായി അമൃത് സര്‍ എയര്‍പോര്‍ട്ടിലെത്തിയ കിരണ്‍ദീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. ഉച്ചക്ക് ഒന്നരക്ക് പോകേണ്ടിയിരുന്ന ലണ്ടന്‍ വിമാനത്തില്‍ പോകാനാണ് ഇവര്‍ എത്തിയതെന്നും കസ്റ്റംസ് ഉദ്യോഗസ്ഥരാണ്‌ചോദ്യം ചെയ്തതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. യു.കെ പാസ്‌പോര്‍ട്ടുള്ള കിരണ്‍ദീപിനെതിരെ പഞ്ചാബിലോ രാജ്യത്തെവിടെയോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് പഞ്ചാബ് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News