ഈദുല്‍ ഫിത്തറല്ലേ, പോയി അടിച്ചു പൊളിക്കിന്‍  ശമ്പളം നേരത്തേ നല്‍കി ദുബായ് സര്‍ക്കാര്‍ 

ദുബായ്-പെരുന്നാള്‍ പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുന്‍കൂറായി നല്‍കി ദുബായ് സര്‍ക്കാര്‍. ഏപ്രില്‍ മാസത്തെ ശമ്പളമാണ് നേരത്തെ ലഭിക്കുകയെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശപ്രകാരമാണ് ശമ്പളം മുന്‍കൂറായി നല്‍കിയത്. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ഏപ്രില്‍ മാസത്തെ ശമ്പളം 17-ാം തീയതി തിങ്കളാഴ്ചയാണ് നല്‍കിയത്. ജീവനക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാതെ ഉത്സവവേള അവരുടെ കുടുംബത്തോടൊപ്പം ആഘോഷിക്കാനാണ് ഈദുല്‍ ഫിത്തറിന് മുന്‍പ് തന്നെ ശമ്പളം നല്‍കുന്നത്. ഏഴ് ഗള്‍ഫ് രാജ്യങ്ങളിലും ഏറ്റവും വലിയ ആഘോഷ വേളയാണ് ചെറിയ പെരുന്നാളെന്ന ഈദുല്‍ ഫിത്തര്‍. കുടുംബ സമേതം ആഘോഷിക്കാന്‍ പാകത്തില്‍ ജി.സി.സി രാജ്യങ്ങളിലെല്ലാം ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധിയും നല്‍കാറുണ്ട്. 

Latest News