ഖത്തറില്‍ ഈദ് അവധി ദിനങ്ങളില്‍ പൊതുപാര്‍ക്കുകള്‍ പുലര്‍ച്ചെ രണ്ടുവരെ

ദോഹ- ഈദുല്‍ ഫിത്വര്‍ വേളയില്‍  ധാരാളം സന്ദര്‍ശകരെ പ്രതീക്ഷിക്കുന്നതിനാല്‍ രാജ്യത്തുടനീളം പൊതു പാര്‍ക്കുകള്‍ ഒരുക്കിയതായി ദോഹ മുനിസിപ്പാലിറ്റിയിലെ പാര്‍ക്ക് വിഭാഗം മേധാവി മുഹമ്മദ് അബ്ദുല്ല പറഞ്ഞു. ഈദുല്‍ ഫിത്വര്‍ അവധി ദിനങ്ങളില്‍ പൊതു പാര്‍ക്കുകള്‍ പുലര്‍ച്ചെ രണ്ടു വരെ തുറക്കും. രാവിലെ അഞ്ച് മണി മുതല്‍ തന്നെ പാര്‍ക്കുകളില്‍ പ്രവേശനം അനുവദിക്കുകയും ചെയ്യും.
സന്ദര്‍ശകരെ സ്വീകരിക്കുന്നതിന് ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടുണ്ട്. കൂടുതല്‍ ശുചീകരണ തൊഴിലാളികളെയും സുരക്ഷാ ഗാര്‍ഡുകളെയും വിന്യസിച്ചതായും  അദ്ദേഹം പറഞ്ഞു.
ഖത്തരി സമൂഹത്തിില്‍ കായിക, വ്യായാമ സംസ്‌കാരം വികസിച്ചതോടെ പൊതു പാര്‍ക്കുകളില്‍ സന്ദര്‍ശകരുടെ എണ്ണം വര്‍ധിച്ചു തുടങ്ങിയിട്ടുണ്ട്. അവധി ദിവസങ്ങളിലും ആഘോഷങ്ങളിലും എല്ലാ പാര്‍ക്കുകളിലും ധാരാളം പേരെത്തുന്നു. റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ വേലികളുള്ള മിക്ക പാര്‍ക്കുകളും കുടുംബങ്ങള്‍ക്കായി ഒരുക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News