വലിയ ചുണ്ടുകളും കവിളുകളും; എ.ഐ പോലെ എല്ലാവരും ഒരുപോലിരിക്കുന്നു-നടി രാധിക ആപ്‌തെ

മുംബൈ- പ്ലാസ്റ്റിക് സര്‍ജറി കാരണം പുതിയ തലമുറയിലെ പെണ്‍കുട്ടികളെ എല്ലാവരേയും ഒരു പോലെ ആകുകയാണെന്ന് നടി  രാധിക ആപ്‌തെ. വലിയ ചുണ്ടും കവിളുകളുമൊക്കെ ഉണ്ടാക്കി എല്ലാവരേയും ഇപ്പോള്‍ നിര്‍മിത ബുദ്ധി (എ.ഐ) പോലെയാണ് തോന്നുന്നതെന്് അവര്‍ പറഞ്ഞു.
അനുശ്രീ മേത്ത സംവിധാനം ചെയ്ത പ്രോജക്ടിന്റെ പ്രചരണത്തിനിടെയാണ് പ്ലാസ്റ്റിക് സര്‍ജറിയെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ നടി തുറന്നു പറഞ്ഞത്.
പ്ലാസ്റ്റിക് സര്‍ജറി ഒരു വലിയ കാര്യമാണ്. എല്ലാവരും ഇപ്പോള്‍ അത് ചെയ്യുന്നു, അക്ഷരാര്‍ത്ഥത്തില്‍ എല്ലാവരും ഒരുപോലെയാണ് കാണപ്പെടുന്നത്. എ.ഐ പോലെയെന്നു പറയാം. കൂറ്റന്‍ ചുണ്ടുകളും കവിള്‍ത്തടങ്ങളും.
ഇന്‍സ്റ്റഗ്രാമിലും എല്ലാത്തിലും ഫില്‍ട്ടറുകള്‍ സമാനമാണ്. അവ ആളുകളെ തികച്ചും എ.ഐ ആയി തോന്നിപ്പിക്കുന്നു- രാധിക പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News