Sorry, you need to enable JavaScript to visit this website.

ഇത് ഉന്മൂലനത്തിന്റ കല; ആതിഖ്, അഷ്‌റഫ് വധത്തെ കുറിച്ച് കപില്‍ സിബല്‍

ന്യൂദല്‍ഹി- മുന്‍ എം.പിയും ഉമേഷ്പാല്‍ കൊലക്കേസ് പ്രതിയുമായ ആതിഖ് അഹമ്മദിന്റേയും സഹോദരന്റേയും കൊലപാതകങ്ങളില്‍ എട്ട് വിചിത്ര  പോയിന്റുകള്‍ ട്വീറ്റ് ചെയ്ത് രാജ്യസഭാ എംപിയും അഭിഭാഷകനുമായ കപില്‍ സിബല്‍.
കൊലപാതകത്തെ ഉന്മൂലനത്തിന്റെ കല  എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. രാത്രി വൈകിയുള്ള വൈദ്യപരിശോധനയും ഇറക്കുമതി ചെയ്ത ആയുധങ്ങളുടെ ഉപയോഗവും കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി.   ശനിയാഴ്ച രാത്രിയാണ് യുപിയിലെ പ്രയാഗ് രാജില്‍ മൂന്ന് പേര്‍ ചേര്‍ന്ന് ആതിഖിനെയും സഹോദരന്‍ അഷ്‌റഫിനെയും വെടിവച്ചു കൊന്നത്.
രാത്രി പത്ത് മണിക്ക് മെഡിക്കല്‍ ചെക്കപ്പ്, മെഡിക്കല്‍ എമര്‍ജന്‍സി ഉണ്ടായിരുന്നില്ല, ഇരകളെ നടത്തിച്ചുകൊണ്ടുപോയി, മാധ്യമങ്ങളോട സംസാരിക്കാന്‍ അനുവദിച്ചു, കൊലയാളികള്‍ക്ക് പരസ്പരം അറിയില്ലായിരുന്നു, ഏഴ് ലക്ഷം രൂപക്കുമേല്‍ മുകളിലുള്ള ആയുധം, വെടിയുതിര്‍ക്കാന്‍ പരിശീലനം നേടിയവര്‍, മൂന്നു പേരും കീഴടങ്ങി എന്നിവയാണ് വിചിത്രമെന്ന് കപില്‍ സിബല്‍ വിശേഷിപ്പിച്ചത്.

 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News