Sorry, you need to enable JavaScript to visit this website.

ഖത്തറിലേക്കുള്ള ഫാമിലി, വിസിറ്റ് വിസകള്‍ നാട്ടിലെ വിസ സെന്ററുകള്‍ വഴിയാക്കുന്നു

ദോഹ- വിദേശത്തുള്ള ഖത്തര്‍ വിസ സെന്ററുകള്‍ (ക്യുവിസി) വിവിധ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിച്ചതായി  ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട് വിസ സപ്പോര്‍ട്ട് സര്‍വീസസ് ടെക്‌നിക്കല്‍ സ്റ്റഡീസ് വിഭാഗം മേധാവി ക്യാപ്റ്റന്‍ ഖാലിദ് സലിം അല്‍ നുമാനി പറഞ്ഞു. ഫാമിലി വിസിറ്റ് വിസ, മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ, ഫാമിലി റെസിഡന്‍സ് വിസ മുതലായവയും ഖത്തര്‍ വിസ സെന്ററുകള്‍ വഴി ഉടന്‍ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'പൊതുജനങ്ങള്‍ക്കായുള്ള ഖത്തര്‍ വിസ കേന്ദ്രത്തിന്റെ സേവനങ്ങള്‍' എന്ന തലക്കെട്ടില്‍ ആഭ്യന്തര മന്ത്രാലയം സംഘടിപ്പിച്ച ബോധവല്‍ക്കരണ വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവില്‍, ക്യുവിസികള്‍ തൊഴില്‍ വിസകള്‍ക്കായി മാത്രമാണ് സേവനം നല്‍കുന്നത്, വളരെ വേഗം ഫാമിലി വിസിറ്റ് വിസ, മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ, ഫാമിലി റെസിഡന്‍സ് വിസ എന്നിവയ്ക്കുള്ള നടപടിക്രമങ്ങളും നിരവധി രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഈ കേന്ദ്രങ്ങള്‍ വഴി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ് എന്നീ ആറ് രാജ്യങ്ങളിലാണ് നിലവില്‍ ഖത്തര്‍ വിസ സെന്ററുകള്‍ ഉള്ളത്. ഇന്ത്യയില്‍ ഏഴ് ഖത്തര്‍ വിസ കേന്ദ്രങ്ങളുണ്ട്. പാകിസ്ഥാനില്‍ രണ്ടും ശ്രീലങ്ക, നേപ്പാള്‍, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ ഓരോന്ന് വീതവും വിസ സെന്ററുകളുണ്ടെന്ന് അദ്ദേഹംപറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News