ബാന്ദ്രയ്‌ക്കൊപ്പം ഈദ് ആഘോഷിക്കാം,  ദിലീപ്-തമന്ന ചിത്രം വരുന്നു 

ആലുവ-ദിലീപിന്റെ കരിയറിലെ 147-ാമത്തെ ചിത്രം ബാന്ദ്ര റിലീസിന് ഒരുങ്ങുന്നു. ഒഫീഷ്യല്‍ ടീസര്‍ ഈദിന് പുറത്തുവരും.ഏപ്രില്‍ 22-ന് ടീസര്‍ എത്തുമെന്ന് അറിയിച്ചു. നടി തമന്നയുടെ മലയാള അരങ്ങേറ്റ ചിത്രമായ ബാന്ദ്ര റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന് 130 ദിവസത്തെ ഷൂട്ടിംഗ് ഉണ്ടാകുമെന്ന് നിര്‍മ്മാതാക്കള്‍ നേരത്തെ പറഞ്ഞിരുന്നു.അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത് ഉദയ്കൃഷ്ണയും ഛായാഗ്രഹണം ഷാജി കുമാറുമാണ്. സാം സിഎസാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ എഡിറ്റര്‍ വിവേക് ഹര്‍ഷനാണ്.

Latest News