ഖത്തറില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരി റിന്‍സ ഫിറോസിന് 10 ലക്ഷം ദിര്‍ഹം സമ്മാനം

അബുദാബി- ഖത്തറില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരിക്ക് മഹ്‌സൂസ് നറുക്കെടുപ്പില്‍ പത്ത് ലക്ഷം ദിര്‍ഹം (2,22,22,720 രൂപ) സമ്മാനം. കഴിഞ്ഞ ശനിയാഴ്ച നടന്ന മഹ്‌സൂസിന്റെ 119 ാമത് പ്രതിവാര നറുക്കെടുപ്പിലാണ് റിന്‍സ ഫിറോസ് വിജയി ആയത്. 18 വര്‍ഷമായി ഖത്തറില്‍ പ്രവാസിയായ ഇവര്‍ പൈപ്പ്‌ലൈന്‍ സപ്ലൈ സര്‍വീസ് കമ്പനിയില്‍ കോര്‍ഡിനേറ്ററായി ജോലി ചെയ്യുന്നു.
മഹ്‌സൂസ് അക്കൗണ്ട് പരിശോധിച്ചപ്പോള്‍ വാക്കുകള്‍ കിട്ടാതെ സ്തബ്ദയായി പ്പോയെന്ന് 41 കാരി മഹ്‌സൂസ് ടീമിനോട് ഫോണില്‍ പറഞ്ഞു. യൂനിവേഴ്‌സിറ്റി പഠനത്തിനു തയാറടെക്കുന്ന മുത്ത മകളുടെ പഠനത്തിന് സമ്മാത്തുകയില്‍നിന്ന് ഒരു ഭാഗം ചെലവഴിക്കുമെന്ന് ഭര്‍ത്താവിനും രണ്ടു മക്കളോടുമൊപ്പം ദോഹയില്‍ താമസിക്കുന്ന റിന്‍സ പറഞ്ഞു. ഓരോ ആഴ്ചയും പത്ത് ലക്ഷം ദിര്‍ഹം അടിച്ച് ഒരാള്‍ മില്യയണറാകുന്ന സമ്മാനം ഉള്‍പ്പെടുത്തിയതിനു ശേഷം വിജയികളാകുന്ന ഇന്ത്യക്കാരുടെ എണ്ണവും കൂടിയിട്ടുണ്ട്. അടുത്ത മഹ്‌സൂസ് നറുക്കെടുപ്പ് ഏപ്രില്‍ 15 ശനിയാഴ്ച രാത്രി ഒമ്പത് മണിക്കാണ്. 35 ദിര്‍ഹം നല്‍കി ഒരു കുപ്പി വെള്ളം വാങ്ങുന്നവര്‍ക്കാമ് മഹ്‌സൂസ് ആപ്പിലും വെബ് സൈറ്റിലും രജിസ്റ്റര്‍ ചെയ്യാന്‍ അവസരം.

 

Latest News