ലോകത്തെ സ്വാധീനിച്ച 100 പേരുടെ പട്ടികയില്‍ ഷാരൂഖും രാജമൗലിയും

വാഷിംഗ്ടണ്‍- ലോകത്തെ സ്വാധിനീച്ച 100 പേരുടെ 2023 ടൈം മാഗസിന്‍ പട്ടികയില്‍ ഷാരൂഖ് ഖാനും എസ്. എസ്. രാജമൗലിയും. യു. എസ് പ്രസിഡന്റ് ജോ ബൈഡന്‍, ചാള്‍സ് രാജാവ്, ട്വിറ്റര്‍ സി. ഇ. ഒ ഇലോണ്‍ മസ്‌ക് തുടങ്ങിയവരോടൊപ്പമാണ് ഷാരൂഖ് ഖാനും എസ്. എസ്. രാജമൗലിയും ഇടം നേടിയത്. 

ഷാരൂഖ് ഖാന്‍ എക്കാലത്തെയും മികച്ച നടന്മാരില്‍ ഒരാളായി എന്നും അറിയപ്പെടുമെന്നും ഷാരൂഖ് ഖാന്‍ എന്ന പ്രതിഭാസത്തെ അടുത്തറിയുന്ന ഒരാള്‍ക്ക് അദ്ദേഹത്തെ കുറിച്ച് 150 വാക്കുകളില്‍ എഴുതാന്‍ കഴിയില്ലെന്നാണ് ദീപിക പദുക്കോണ്‍ നടന്റെ ടൈം മാഗസിന്‍ പ്രൊഫൈലില്‍ കുറിച്ചത്. പ്രേക്ഷകരെ അറിയുന്ന സംവിധായകനാണ് രാജമൗലിയെന്നായുരന്നു ആലിയാ ഭട്ട് പറഞ്ഞത്. 

എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദി, ഫ്രഞ്ച് ഫുട്‌ബോള്‍ താരം കിലിയന്‍ എംബാപ്പേ, ടെലിവിഷന്‍ അവതാരക പദ്മാ ലക്ഷ്മി, മൈക്കല്‍ ജോര്‍ദാന്‍, ബെല്ലാ ഹാദിദ്, ഗായിക ബിയോണ്‍സ്, ഏഞ്ജല ബാസറ്റ്, ലയണല്‍ മെസ്സി തുടങ്ങിയവരും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

Latest News