Sorry, you need to enable JavaScript to visit this website.

പുതിയ സൗഹൃദം; ബിഗ്ബോസ് ജേതാവ് എംസി സ്റ്റാന് 1.21 ലക്ഷം രൂപയുടെ ഷൂസും ഗ്ലാസും സമ്മാനിച്ച് സാനിയ മിര്‍സ

ഹൈദരാബാദ്- ബിഗ് ബോസ് 16 വിജയി റാപ്പര്‍ എംസി സ്റ്റാന് 1.21 ലക്ഷം രൂപയുടെ ഷൂസും സണ്‍ഗ്ലാസും സമ്മാനിച്ച് ടെന്നീസ് ഇതിഹാസം സാനിയ മിര്‍സ. സാനിയക്ക് നന്ദി പറഞ്ഞുകൊണ്ടും മൂത്ത സഹോദരിയെന്നു വിളിച്ചും എം.സി സ്റ്റാന്‍ തന്നെയാണ് സമ്മാനങ്ങള്‍ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയാക്കിയത്. കഴിഞ്ഞ മാസം സാനിയയുടെ വിരമിക്കല്‍ ചടങ്ങില്‍ എം.സി സ്റ്റാന്‍ സംഗീത പരിപാടി അവതരിപ്പിച്ചിരുന്നു.
അടുത്തിടെയാണ് ഇരുവരും അടുത്ത സുഹൃത്തുക്കളായത്. ബിഗ് ബോസ് അവസാനിച്ചതിന് തൊട്ടുപിന്നാലെ ആയിരുന്നു സൗഹൃദം. നൈക്ക് ബ്ലാക്ക് ഷൂസും ഒരു ജോടി ബലെന്‍സിയാഗ സണ്‍ഗ്ലാസും ഉള്‍പ്പെടുന്ന ആഡംബര സമ്മാനങ്ങളാണ് സാനിയയില്‍നിന്ന് റാപ്പര്‍ക്ക് ലഭിച്ചത്.
ഷോ അവസാനിച്ചതിന് തൊട്ടുപിന്നാലെ ബിഗ് ബോസ് 16 ലെ എംസി സ്റ്റാന്റെ വിജയത്തിന്റെ ബഹുമാനാര്‍ത്ഥം ഫറാഖാന്‍ സംഘടിപ്പിച്ച ആഡംബര പാര്‍ട്ടിയില്‍  ഷോയിലെ സഹ മത്സരാര്‍ത്ഥികള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം സാനിയ മിര്‍സയും പങ്കെടുത്തിരുന്നു.  പാര്‍ട്ടിയില്‍ വെച്ചാണ് ഇരുവരും കണ്ടതും സൗഹൃദം ആരംഭിച്ചതും.
കഴിഞ്ഞ മാസം ഹൈദരാബാദില്‍ നടന്ന സാനിയ മിര്‍സയുടെ വിരമിക്കല്‍ മത്സരത്തില്‍ സംഗീത പരിപാടി അവതരിപ്പിക്കാന്‍ എം.സി സ്റ്റാന് അവസരം ലഭിച്ചു.  ലാല്‍ ബഹാദൂര്‍ സ്‌റ്റേഡിയത്തിലെപ്രത്യേക പരിപാടിയില്‍ എം.സി സ്റ്റാന്‍ പ്രശസ്ത ഗാനങ്ങള്‍ ആലപിച്ചു.  ഫെബ്രുവരി 12 ന് സല്‍മാന്‍ ഖാന്‍ ആതിഥേയത്വം വഹിച്ച ഗ്രാന്‍ഡ് ഫിനാലെയിലാണ് എംസി സ്റ്റാനെ ബിഗ് ബോസ് 16 ലെ വിജയിയായി പ്രഖ്യാപിച്ചത്. കാറും 31,80,000 ലക്ഷം രൂപയുമാണ് സമ്മാനമായി ലഭിച്ചത്.
അല്‍താഫ് ശൈഖിന്റെ സ്‌റ്റേജ് പേരാണ് എം.സി സ്റ്റാന്‍. ബസ്തി കാ ഹസ്തി, ഇന്‍സാനിയത്ത്, കല്‍ ഹേ മേരാ ഷോ തുടങ്ങി  ജനപ്രിയ ഗാനങ്ങളിലൂടെയാണ് പ്രശസ്ത റാപ്പറായി മാറിയത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News