Sorry, you need to enable JavaScript to visit this website.

സൗദിയില്‍ മത്സ്യത്തിന്റെ ആക്രമണത്തില്‍ യുവാവിന് പരിക്ക്

ജിസാന്‍ - സൗദിയിലെ ജിസാന്‍ പ്രവിശ്യയില്‍ ഫര്‍സാന്‍ ദ്വീപില്‍ മത്സ്യത്തിന്റെ ആക്രമണത്തില്‍ സൗദി യുവാവ് സാബിത് അഹ്മദ് മുസഫറിന് പരിക്ക്. മത്സ്യബന്ധന യാത്രക്കിടെയാണ് യുവാവിനെ മത്സ്യം ആക്രമിച്ചത്. രാത്രിയില്‍ ടോര്‍ച്ച് തെളിയിച്ച് സമുദ്രത്തിലെ മത്സ്യങ്ങളുടെ നീക്കം നിരീക്ഷിക്കുന്നതിനിടെ അപ്രതീക്ഷിതമായി കൂറ്റന്‍ മത്സ്യം യുവാവിന്റെ കഴുത്തില്‍ കടിച്ചുമുറിവേല്‍പിക്കുകയായിരുന്നു.
മത്സ്യത്തിന്റെ ആക്രമണത്തില്‍ കഴുത്തിലെ ധമനി മുറിഞ്ഞ് രക്തസ്രാവമുണ്ടായി. ഉടന്‍ തന്നെ ഫര്‍സാന്‍ ജനറല്‍ ആശുപത്രിയിലെത്തിച്ച് അടിയന്തിര ശസ്ത്രക്രിയ നടത്തി ധമനി തുന്നിച്ചേര്‍ത്ത് രക്തസ്രാവം തടയുകയായിരുന്നു. ആറു മണിക്കൂറെടുത്താണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയതെന്ന് സാബിത് അഹ്മദ് മുസഫര്‍ പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News