ബിജു മേനോനും സംയുക്തയും ലണ്ടനില്‍ 

മലയാളികളുടെ മനസ്സില്‍ എന്നും സ്ഥാനമുള്ള താരദമ്പതികളാണ് ബിജുമേനോന്‍ -സംയുക്ത. പ്രേക്ഷകര്‍ക്ക് ഓര്‍മ്മിക്കാന്‍ ഒരുപിടി നല്ല സിനിമകളും ഈ കൂട്ടുകെട്ടില്‍ പിറന്നിട്ടുണ്ട്. ഇപ്പോള്‍ അവാര്‍ഡ് ഷോയില്‍ തിളങ്ങി നില്‍ക്കുന്നതും ഈ താരങ്ങള്‍ തന്നെയാണ്. ആനന്ദ് ടിവിയുടെ ജനപ്രിയ നടനുള്ള അവാര്‍ഡ് ഏറ്റുവാങ്ങാന്‍ ബിജു മേനോന്റെ കൂടെ സംയുക്തയും ബ്രിട്ടനില്‍ എത്തിയിരുന്നു.
 ബിജുമേനോനും സംയുക്തയും വേദിയില്‍ എത്തിയപ്പോള്‍ അവതാരിക ചോദിച്ച ചോദ്യവും പല പ്രേക്ഷകരും ഇതിന് മുമ്പ് ചോദിക്കാന്‍ കൊതിച്ചതാണ്. 'പ്രണയത്തെക്കുറിച്ച് ഇപ്പോള്‍ എന്ത് തോന്നുന്നു?'. അവതാരികയുടെ ചോദ്യത്തിന് ആദ്യം ഹാസ്യ രൂപേണ  മറുപടി നല്‍കിയെങ്കിലും പിന്നീട് ബിജു സീരിയസായി. 'ഇതെന്റെ മുത്താണ്. ഞാനാണ് ഇവളെ ഇഷ്ടമാണെന്ന് ആദ്യം പറഞ്ഞത്'. മഴ, മേഘമല്‍ഹാര്‍, മധുരനൊമ്പരക്കാറ്റ് തുടങ്ങിയ സിനിമകള്‍ ചിത്രീകരിക്കുമ്പോള്‍ ക്യാമറയ്ക്ക് മുന്നില്‍ മാത്രമല്ല യഥാര്‍ത്ഥ ജീവിതത്തിലും ഇരുവരും പ്രണയിക്കുകയായിരുന്നു. എതിര്‍പ്പുകളെല്ലാം തരണം ചെയ്ത് ഇരുവരും വിവാഹിതരാവുകയും ചെയ്തു. ഈ താരദമ്പതികള്‍ മലയാളി മനസ്സില്‍ നേടിയെടുത്ത സ്ഥാനം ചെറുതൊന്നുമല്ല. ഒരു വനിതാ പ്രസിദ്ധീകരണത്തിന്റെ മുഖചിത്രമായാണ് സംയുക്ത കന്നി ചിത്രത്തില്‍ നായികയായി തെരഞ്ഞെടുക്കപ്പെട്ടത്. 

Latest News