ജിദ്ദ മുന്‍ പ്രവാസി മോയിക്ക നിര്യാതനായി

ജിദ്ദ-ഏറെക്കാലം ജിദ്ദ ബനിമാലിക് ലാഹോര്‍ ഗാര്‍ഡന്‍സ് ഹോട്ടല്‍ മാനേജരായി സേവനമനുഷ്ഠിച്ചിരുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി പി.സി കുഞ്ഞിമോയിന്‍ എന്ന മോയിക്ക (80) ഫറോക്ക് ക്രസന്റ് ഹോസ്പിറ്റലില്‍ നിര്യാതനായി.
ജിദ്ദ മലയാളികളുടെ നിരവധി പ്രോഗ്രാമുകളുടെ സംഗമകേന്ദ്രമായി ഒരു കാലത്ത് അറിയപ്പെട്ടിരുന്ന ലാഹോര്‍ ഗാര്‍ഡന്‍സിന്റെ ആതിഥ്യത്തിന് പ്രചാരമേകിയ ആളായിരുന്നു മോയിക്ക. മകന്‍ അര്‍ഷാദ് ജിദ്ദയിലുണ്ട്. മറ്റു മക്കള്‍: ആസിഫ (യു.എ.ഇ), അഷീദ. മയ്യിത്ത് നാളെ കാലത്ത് മറവ് ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News