യുവാവിന്റെ കൊലയെ തുടര്‍ന്ന് മീറത്തില്‍ വര്‍ഗീയ സംഘര്‍ഷം, രണ്ട് വീടുകള്‍ കത്തിച്ചു

മീറത്ത്- ഉത്തര്‍പ്രദേശിലെ മീറത്തില്‍ യുവാവ് വെടിയേറ്റ് മരിച്ചതിനു പിന്നാലെ വര്‍ഗീയ സംഘര്‍ഷം. മീറത്തിലെ പല്‍ഡ ഗ്രാമത്തില്‍ രണ്ട് വീടുകള്‍ അഗ്നിക്കിരയാക്കി. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
ഞയാറാഴ്ച വൈകിട്ട് വിഷു എന്നയാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നാലു പേരെ അറസ്റ്റ് ചെയ്തതായി റൂറല്‍ എസ്.പി കമലേഷ് ബഹാദുര്‍ അറിയിച്ചു. മറ്റു പ്രതികളെ പിടികൂടാന്‍ തിരച്ചില്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. പോലീസ് സംഘത്തോടൈാപ്പം മുതിര്‍ന്ന ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. യഥാസമയം പോലീസ് ഇടപെട്ടതിനാല്‍ വലിയ ആക്രമണം ഒഴിവാക്കാന്‍ സാധിച്ചുവെന്നും എസ്.പി അവകാശപ്പെട്ടു. അഞ്ച് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും സ്ഥിതി നിയന്തണവിധേയമാണെന്നും അദ്ദേഹം പറഞ്ഞു.
മോട്ടോര്‍ സൈക്കളിലെത്തിയ രണ്ട് അജ്ഞാതരാണ് ഞായറാഴ്ച വൈകിട്ട് വിഷുവിനെ വെടിവെച്ച് കൊന്നത്. മുസ്ലിംകളാണ് കൊലപാതകത്തിനുപിന്നിലെന്ന് ആരോപിച്ച് യുവാവിന്റെ കുടുംബാഗംങ്ങള്‍ രംഗത്തുവന്നതിനു പിന്നാലെയാണ് വര്‍ഗീയ സംഘര്‍ഷം ആരംഭിച്ചത്. ഹോളി ആഘോഷത്തിനിടെ വിഷു ചിലരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും ഇതിന്റെ പ്രതികാരമാണ് കൊലയെന്നും ബന്ധുക്കള്‍ പറയുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ഗ്രാമത്തില്‍ എത്തിച്ച ശേഷമാണ് ആക്രമണം വ്യാപിച്ചത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News