ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്വിറ്റര്‍ ഉടമ ഇലോണ്‍ മസ്‌ക് ട്വിറ്ററില്‍ ഫോളോ ചെയ്തു. മസ്‌കിന്റെ പ്രവര്‍ത്തനങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്ന ട്വിറ്റര്‍ അക്കൗണ്ടായ 'ഇലോണ്‍ അലേര്‍ട്ട്സ്' ഫോളോ പട്ടിക പുറത്തുവിട്ടതോടെയാണ് വാര്‍ത്ത സോഷ്യല്‍ മീഡിയ ഏറ്റുപിടിച്ചത്.
യു. കെ പ്രധാനമന്ത്രി ഋഷി സുനക്, യു. എസ് മുന്‍ പ്രസിഡന്റ് ബറാക് ഒബാമ, ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണ്‍ എന്നിവരാണ് മസ്‌ക് പിന്തുടരുന്ന മറ്റു നേതാക്കള്‍. മസ്‌ക് പിന്തുടരുന്ന നാലാമത്തെ ലോക നേതാവാണ് മോദി. മസ്‌കിനെ ട്വിറ്ററില്‍ പിന്തുടരുന്നത് 134.3 മില്ല്യണ്‍ പേരാണ്. മോദിയെ 87.5 മില്യന്‍ പേരാണ് ട്വിറ്ററില്‍ പിന്തുടരുന്നത്. ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്ന ട്വിറ്റര്‍ അക്കൗണ്ടാണ് മസ്‌കിന്റേത്.
അതിനിടെ ഇലക്്‌ട്രോണിക് ആഡംബര കാര്‍ നിര്‍മാണ കമ്പനിയായ ടെസ്ല ഇന്ത്യയിലേക്ക് വരുന്നതിന്റെ മുന്നോടിയായാണ് മസ്‌ക് മോദിയെ പിന്തുടരുന്നതെന്ന 'കണ്ടെത്തലുകളും' ഇതിനു പിന്നാലെ ഉണ്ടായിട്ടുണ്ട്.






