മറക്കുന്നത് മാനുഷികം, മാപ്പ് ദൈവീകം; മോഹന്‍ലാല്‍-ശ്രീനിവാസന്‍ വിഷയത്തില്‍ പ്രിയദര്‍ശന്‍

കൊച്ചി- പ്രേം നസീര്‍ ചിത്രത്തിലെ അവസരം മോഹന്‍ലാല്‍ വേണ്ടെന്നു വെച്ചെന്ന വിവാദത്തില്‍ വേറിട്ട പ്രതികരണവുമായി പ്രിയദര്‍ശന്‍. മോഹന്‍ ലാല്‍ അഭിനയിക്കാന്‍ തയാറായില്ലെന്ന  കാര്യം കഴിഞ്ഞ ദിവസമാണ് ശ്രീനിവാസന്‍ വെളിപ്പെടുത്തിയത്.
മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യണമെന്ന ആഗ്രഹം പ്രേം നസീറിനുണ്ടായിരുന്നു. എന്നാല്‍ അതില്‍ അഭിനയിക്കാന്‍ മോഹന്‍ലാലിനു താത്പര്യ കുറവായിരുന്നു എന്നാണ് ശ്രീനിവാസന്‍ പറഞ്ഞത്.
'അവര്‍ രണ്ടു പേരും എന്റെ പ്രിയ സുഹൃത്തുക്കളാണ്. കൊറോണ പേപ്പേഴ്‌സ് എന്ന ചിത്രത്തില്‍ പറഞ്ഞ കാര്യമാണ് എനിക്കിപ്പോള്‍ ഓര്‍മ വരുന്നത്. മറക്കുന്നത് മാനുഷികവും, മാപ്പു നല്‍കുന്ന ദൈവീകവുമാണ്. അങ്ങനെയെല്ലാവരും ചെയ്യണമെന്നാണ് എന്റെ അഭിപ്രായം' പ്രിയദര്‍ശന്‍ പറഞ്ഞു. ശ്രീനിവാസനിപ്പോള്‍ വയ്യാതിരിക്കുകയാണെന്നും അതുകൊണ്ട് എന്തെങ്കിലും അറിയാതെ പറഞ്ഞതാണെന്നുമാണ് തന്റെ സംശയമെന്നും പ്രിയദര്‍ശന്‍ പറയുന്നു. മോഹന്‍ലാലിന്റെയും ശ്രീനിവാസന്റെയും അടുത്ത സുഹൃത്താണ് പ്രിയദര്‍ശന്‍. 'കൊറോണ പേപ്പേഴ്‌സ്' എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയദര്‍ശന്‍.

'ശ്രീനിവാസന്‍ അങ്ങനെ പറഞ്ഞതിന്റെ കാരണം എനിക്കറിയില്ല അതുകൊണ്ട് അതില്‍ അഭിപ്രായം പറയാനും ഞാന്‍ ആളല്ല. ഞാനും സത്യന്‍ അന്തിക്കാടും ഇതിനെക്കുറിച്ച് സംസാരിച്ചിരുന്നു ഇപ്പോഴും അതിന്റെ കാരണം ഞങ്ങള്‍ക്കറിയില്ല.' മോഹന്‍ലാല്‍ ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
'ശ്രീനിയ്ക്ക് ചിപ്പോള്‍ അങ്ങനെ തോന്നി കാണും എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. അങ്ങനെ എല്ലാ കാര്യങ്ങളോട് പ്രതികരിക്കുന്ന ആളല്ല മോഹന്‍ലാല്‍, അതു തന്നെയാണ് നല്ലതും- പ്രിയദര്‍ശന്‍ കൂട്ടിച്ചേര്‍ത്തു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News