ചെകുത്താനുണ്ടെന്ന് പറഞ്ഞ് വൈകല്യമുള്ള കുട്ടിയെ ഉപേക്ഷിച്ച പ്രവാസി ദമ്പതിമാരെ തേടി പോലീസ്

ന്യൂദല്‍ഹി- വൈകല്യങ്ങളുള്ള ആറു വയസുകാരനെ ഉപേക്ഷിച്ചു ഇന്ത്യയിലേക്കു രക്ഷപ്പെട്ട ദമ്പതിമാരെ വിട്ടു കിട്ടാന്‍ എഫ്.ബി.ഐയും മറ്റു യു.എസ് ഏജന്‍സികളും ശ്രമം ഊര്‍ജിതമാക്കി. ദമ്പതികള്‍ ഉപേക്ഷിച്ച നോയല്‍ റോഡ്രിഗസ് അല്‍വാരെസ് എന്ന കുട്ടി എവിടെയാണെന്ന് വിവരമില്ല. ജീവിച്ചിരിപ്പില്ലെന്നും പറയുന്നു.
നോയലിനെ അപകടകരമായ സാഹചര്യങ്ങളില്‍ ഉപേക്ഷിച്ച സിന്‍ഡി റോഡ്രിഗസ് സിംഗ്, രണ്ടാനച്ഛന്‍ അര്‍ഷദീപ് സിംഗ് എന്നിവര്‍ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ആറു കുട്ടികളുമായി ഇവര്‍ ഇന്ത്യയിലേക്കു മുങ്ങിയെന്നാണ് എവെര്‍മാന്‍ പോലീസ് ചീഫ് സി ഡബ്ലിയു സ്‌പെന്‍സര്‍ വ്യക്തമാക്കുന്നത്.  

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


കഴിഞ്ഞ ഒക്ടോബര്‍ ഒടുവിലോ നവംബര്‍ ആദ്യമോ ആണ് നോയലിനെ അവസാനമായി കണ്ടതെന്നു സ്‌പെന്‍സര്‍ പറഞ്ഞു. ആയിടെ കുട്ടിക്കു ഇരട്ട സഹോദരിമാര്‍ ജനിച്ചിരുന്നു.
നോയല്‍ എവിടെയാണെന്നു വിവരമില്ല.നിയമനടപടികളില്‍നിന്ന് രക്ഷപ്പെട്ട ദമ്പതിമാരെ ഇന്ത്യന്‍ അധികൃതര്‍ അറസ്റ്റ് ചെയ്തു യു.എസിലേക്ക് അയക്കണമെന്നു സ്‌പെന്‍സര്‍ ആവശ്യപ്പെട്ടു.
സിന്‍ഡി റോഡ്രിഗസ് സിംഗിനു നോയലിനെ കൂടാതെ ഒമ്പത് കുട്ടികളുണ്ട്. മൂന്നു കുട്ടികള്‍ അപ്പൂപ്പനോടും അമ്മൂമ്മയോടും ഒപ്പമാണ് താമസം. ഫോര്‍ട്ട് വര്‍ത്തിന്റെ പ്രാന്ത പ്രദേശത്തുള്ള എവെര്‍മാനില്‍ ഒരു ഷെഡിലായിരുന്നു അമ്മയോടൊപ്പം നോയലും കഴിഞ്ഞിരുന്നത്.
മാര്‍ച്ച് 20നു അവരുടെ താമസസ്ഥലത്തു ക്ഷേമ പരിശോധന നടത്തും മുന്‍പ് അര്‍ഷദീപ് സിംഗും സിന്‍ഡിയും ഇന്ത്യയിലേക്കു വിമാനം കയറി. ആറു കുട്ടികളെ കൊണ്ടു പോയെങ്കിലും നോയലിനെ ഉപേക്ഷിച്ചു. കുട്ടി മെക്‌സിക്കോയില്‍ തന്റെ പിതാവിനൊപ്പം ആണെന്ന സിന്‍ഡിയുടെ മൊഴി നുണയാണെന്നു പോലീസ് പിന്നീട് കണ്ടെത്തി.
നോയലിനു ഭക്ഷണവും വെള്ളവും പോലും കൊടുക്കാതെ സിന്‍ഡി പീഡിപ്പിച്ചെന്നു പോലീസ് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു. കുട്ടിയുടെ മേല്‍ ചെകുത്താനുണ്ടെന്നു സിന്‍ഡി ബന്ധുക്കളോടു പറഞ്ഞുവത്രേ. മാസം തികയാതെ പ്രസവിച്ച കുട്ടിക്കു നിരവധി വൈകല്യങ്ങള്‍ ഉണ്ടായിരുന്നു.

 

Latest News