Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മോശം വസ്ത്രം ധരിക്കുന്നവർ ദേവിയല്ല, ശൂർപ്പണഖ; ബി.ജെ.പി നേതാവിനെതിരെ പ്രതിഷേധം

ഭോപ്പാല്‍-മോശം വസ്ത്രം ധരിക്കുന്ന പെണ്‍കുട്ടികള്‍ ശൂര്‍പ്പണഖയെ പോലെയാണെന്ന  മുതിര്‍ന്ന ബിജെപി നേതാവ് കൈലാഷ് വിജയവര്‍ഗിയയുടെ പരാമര്‍ശത്തില്‍ പ്രതിഷേധം. സ്ത്രീകളെ അപമാനിച്ചതിന് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് വ്യാപക പ്രതിഷേധം സംഘടിപ്പിച്ചു.
ഇന്‍ഡോര്‍ നഗരത്തില്‍ രാജ്‌വാര പ്രദേശത്ത് പ്രകടനം നടത്തിയ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍  വിജയവര്‍ഗിയയുടെ കാലം കത്തിച്ചു.
ഭോപ്പാലില്‍ വനിതാ പ്രവര്‍ത്തകര്‍ വിജയവര്‍ഗിയയുടെ എംഎല്‍എ മകന്‍ ആകാശ് വിജയവര്‍ഗിയയുടെ ബംഗ്ലാവിന് മുന്നില്‍ പ്രതിഷേധിച്ചു. വിജയവര്‍ഗിയ മാപ്പ് പറയാന്‍ മൂന്ന് ദിവസം കാത്തിരിക്കുമെന്നും അങ്ങനെ ചെയ്തില്ലെങ്കില്‍ ഇന്‍ഡോറിലെ പോലീസില്‍ പരാതി നല്‍കുമെന്നും കോണ്‍ഗ്രസ് മീഡിയ വിഭാഗം വൈസ് പ്രസിഡന്റ് സംഗീത ശര്‍മ്മ പറഞ്ഞു.
വ്യാഴാഴ്ച ബിജെപി നേതാവ് വിവാദ പരാമര്‍ശം നടത്തിയ മതപരിപാടിയുടെ വീഡിയോ ഒരു ദിവസത്തിന് ശേഷം വൈറലായിരുന്നു.
സ്ത്രീകളില്‍ നമ്മള്‍ ദേവിയെ കാണുന്നു. എന്നാല്‍ മോശമായ വസ്ത്രങ്ങള്‍ ധരിക്കുന്ന പെണ്‍കുട്ടികള്‍  ദേവിയെ ഉള്‍ക്കൊള്ളുന്നില്ല, മറിച്ച് 'ശൂര്‍പ്പണഖ'യെപ്പോലെയാണ്. നല്ല ഭംഗിയുള്ള ശരീരമാണ് ദൈവം നിങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്.....നന്നായി വസ്ത്രം ധരിക്കൂ സുഹൃത്തുക്കളെ- ഇതായിരുന്നു വിജയവര്‍ഗിയയുടെ പരാമര്‍ശം.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News