നടന്‍ അസിം റിയാസും സഹോദരനും ഉംറ നിര്‍വഹിക്കാനായി പുണ്യഭൂമിയില്‍

ജിദ്ദ- നടനും മോഡലും ടെലിവിഷന്‍ താരവുമായ അസിം റിയാസും സഹോദരന്‍ ഉമര്‍ റിയാസും ഉംറ നിര്‍വഹിക്കുന്നതിനായി പുണ്യഭൂമിയില്‍. അടുത്ത സുഹൃത്തായ അലി ഗോണിയോടൊപ്പം കഴിഞ്ഞ മാസവും അസിം റിയാസ് മക്കയിലെത്തിയിരുന്നു.
അസിമും സഹോദരനും ഉംറ വേഷത്തില്‍ എയര്‍പോര്‍ട്ടിലെത്തിയ ഫോട്ടോകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചു. എയര്‍പോര്‍ട്ടില്‍ പ്രവേശിക്കുന്നതിനുമുമ്പ് ഇരുവരും ഫോട്ടോഗ്രാഫര്‍മാര്‍ക്ക് മുമ്പില്‍ പോസ് ചെയ്തു.
കഴിഞ്ഞ മാസം അലി ഗോണിയോടൊപ്പം പുണ്യഭൂമയിലെത്തിയ ഫോട്ടോകള്‍ അസിം ഷെയര്‍ ചെയ്തിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News