ജ്യോതിശാസ്ത്ര അടിസ്ഥാനത്തില്‍ ഈദുല്‍ ഫിത്വര്‍ ഏപ്രില്‍ 21 നാകുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ്

ദോഹ- ജ്യോതിശാസ്ത്ര അടിസ്ഥാനത്തില്‍ ഈദുല്‍ ഫിത്വര്‍ ഏപ്രില്‍ 21ന് ആയിരിക്കുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ് പ്രഖ്യാപിച്ചു. വിദഗ്ധര്‍ നടത്തിയ ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകള്‍ അനുസരിച്ചാണ് ഏപ്രില്‍ 21 ന് വെള്ളിയാഴ്ചയായിരിക്കും ശവ്വാല്‍ മാസത്തിന്റെ തുടക്കമെന്ന വിലയിരുത്തല്‍.  
എന്നാല്‍ ശവ്വാല്‍ മാസത്തിന്റെ ആരംഭം സംബന്ധിച്ച അന്തിമ തീരുമാനം ഖത്തറിലെ ഔഖാഫ്, ഇസ് ലാമിക കാര്യ മന്ത്രാലയത്തിലെ ക്രസന്റ് ഇന്‍വെസ്റ്റിഗേഷന്‍ കമ്മിറ്റിയുടെ അധികാര പരിധിയില്‍ തുടരുമെന്നും ഖത്തര്‍ കലണ്ടര്‍ ഹൗസ് വ്യക്തമാക്കി

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News