'നാട്ടുനാട്ടു' തന്റെ രാജ്യത്തും ഹിറ്റെന്ന് ദക്ഷിണ കൊറിയന്‍ വിദേശകാര്യ മന്ത്രി 

ന്യൂദല്‍ഹി- നാട് കൊറിയയാണെങ്കിലും 'നാട്ടുനാട്ടു' പാട്ട് ഹിറ്റാണെന്ന് ദക്ഷിണ കൊറിയന്‍ വിദേശകാര്യമന്ത്രി പാര്‍ക്ക് ജിന്‍. രണ്ടു ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് അദ്ദേഹം നാട്ടുനാട്ടുവിനെ പറഞ്ഞത്. 

കൊറിയയിലും ജനപ്രിയമാണ് ഈ പാട്ടെന്ന്് പറഞ്ഞ അദ്ദേഹം താന്‍ ബോളിവുഡ് ചിത്രങ്ങളുടെ ആരാധകനാണെന്ന് പറയാനും മറന്നില്ല. വാര്‍ത്താ ഏജന്‍സി എ. എന്‍. ഐയോട് സംസാരിക്കുമ്പോഴാണ് നാട്ടുനാട്ടുവില്‍ അദ്ദേഹത്തിന്റെ നാവുടക്കിയത്. സിനിമ താന്‍ കണ്ടുവെന്നും ഗംഭീരമാണെന്നും ഇന്ത്യന്‍ ജനതയെയും ചരിത്രത്തെയും കുറിച്ചുള്ള അസാധാരണമായ കഥയാണിതെന്ന് താന്‍ കരുതുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 

തന്റെ പ്രിയപ്പെട്ട സിനിമകളിലെ രണ്ടെണ്ണം പറയാനും പാര്‍ക്ക് ജിന്‍ മറന്നില്ല. ത്രീ ഇഡിയറ്റ്സും ഷാരൂഖ് ഖാന്റെ ചെന്നൈ എക്സ്പ്രസുമാണ് അദ്ദേഹത്തിന്റെ ഇഷ്ട ചിത്രങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചത്.

Latest News