Sorry, you need to enable JavaScript to visit this website.

മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് ഇഫ്താര്‍ ഒരുക്കി അമുസ്ലിം കൂട്ടുകാര്‍

ബിദാര്‍- രാജ്യത്ത് മതസൗഹാര്‍ദം തകര്‍ക്കാനും വര്‍ഗീയ ധ്രുവീകരണത്തിനും ആസൂത്രിത ശ്രമങ്ങള്‍ നടക്കുമ്പോള്‍ കര്‍ണാടകയിലെ ബിദാറില്‍ സഹപാഠികളായ മുസ്ലിംകള്‍ക്ക് ഇഫ്താര്‍ ഒരുക്കി ഇതര മതവിശ്വാസികളായ വിദ്യാര്‍ഥികള്‍.
ഷഹീന്‍ ഗ്രൂപ്പ് സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളാണ്
കര്‍ണാടകയിലെ ബിദറില്‍ തങ്ങളുടെ മുസ്ലിം സുഹൃത്തുക്കള്‍ക്കായി എല്ലാ ദിവസവും ഇഫ്താര്‍ സംഘടിപ്പിച്ചത്. സാഹോദര്യത്തിന്റെ ഉത്തമ മാതൃകയായി ഇത്. ഇഫ്താര്‍ വിഭവങ്ങള്‍ ഒരുക്കുമ്പോള്‍ തങ്ങളും അതില്‍ പങ്കാളികളാകുകയാണെന്നും വലിയ അനുഭൂതിയാണ് ഇതു വഴി ലഭിക്കുന്നതെന്നും ഹിന്ദു വിദ്യാര്‍ഥികളിലൊരാള്‍ പറഞ്ഞു.
എല്ലാ ദിവസവും 4500 പേരാണ് ഇഫ്താറില്‍ പങ്കെടുക്കുന്നത്. വിദ്യാര്‍ഥികള്‍ക്കിടയിലെ സൗഹൃദവും സാഹോദര്യവും മാതൃകാപരമാണെന്ന് ഷഹീന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപകന്‍ ഡോ. അബ്ദുല്‍ ഖദീര്‍ പറഞ്ഞു. കാമ്പസില്‍ മുസ്ലിംകളോടൊപ്പം അമുസ്ലിംകളും നോമ്പെടുക്കാറുണ്ട്. സമാധാനത്തിന്റേയും സ്‌നേഹത്തിന്റേയും സന്ദേശമാണ് വിഭവങ്ങളൊരുക്കി വിദ്യാര്‍ഥികള്‍ പ്രസരിപ്പിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News