Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ക്രൈസ്തവര്‍ക്കെതിരെ വിദ്വേഷം; കര്‍ണാടക മന്ത്രിക്കെതിരെ പോലീസ് കേസെടുത്തു

ബെംഗളൂരു- ക്രൈസ്തവര്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയ കര്‍ണാടക മന്ത്രി മുനിരത്‌നക്കെതിരെ പോലീസ് കേസെടുത്തു. ആളുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നുവെന്ന ഒരു ഗസറ്റഡ് ഓഫീസറുടെ പരാതിയിലാണ് മന്ത്രിക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഈ നിമിഷം പോലും ക്രൈസ്തവര്‍ മതപരിവര്‍ത്തനം നടത്തുകയാണെന്നും ചേരികളിലാണ് ഏറ്റവും കൂടുതല്‍ മതപരിവര്‍ത്തനമെന്നുമാണ് മന്ത്രി പറഞ്ഞിരുന്നത്. മാര്‍ച്ച് 31 ന് സ്വകാര്യ ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കര്‍ണാടകയിലെ ബൊമ്മെ സര്‍ക്കാരില്‍ ഹോര്‍ട്ടികള്‍ച്ചര്‍ മന്ത്രിയായ മുനിരത്‌നയുടെ പരാമര്‍ശം.

1400 ആളുകളുള്ള സ്ഥലത്ത് 400 പേരും മതംമാറി. മതപരിവര്‍ത്തനത്തിനായി അവര്‍ വന്നാല്‍ പുറത്തേക്ക് തള്ളുകയോ പോലീസില്‍ പരാതി നല്‍കുകയോ വേണമെന്നും മന്ത്രി ആഹ്വാനം ചെയ്തിരുന്നു.
മതവിശ്വാസികള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നത് തടയുന്ന വകുപ്പുകള്‍ പ്രകരാമാണ് ആര്‍.ആര്‍.നഗറില്‍നിന്നുള്ള എം.എല്‍.എ ആയ മുനിരത്‌നക്കെതിരെ രാജരാജേശ്വരി നഗര്‍ പോലീസ് കേസ് ഫയല്‍ ചെയ്തത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Tags

Latest News