മുംബൈ- അന്താരാഷ്ട്ര റൂട്ടുകളില്‍ പറക്കുന്ന യാത്രക്കാര്‍ക്ക് പുതിയ ഇന്‍ഫ്‌ളൈറ്റ് ഫുഡ് ആന്റ് ബീവറേജസ് മെനു അവതരിപ്പിച്ച് എയര്‍ ഇന്ത്യ. തങ്ങളുടെ യാത്രക്കാര്‍ അവരുടെ പ്രിയപ്പെട്ട റെസ്റ്റോറന്റുകളില്‍ ആസ്വദിക്കുന്നതുപോലെ എയര്‍ ഇന്ത്യ വിമാനങ്ങളില്‍ ഭക്ഷണവും പാനീയങ്ങളും ആസ്വദിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് എയര്‍ ഇന്ത്യ ഇന്‍ഫ്ളൈറ്റ് സര്‍വീസ് മേധാവി സന്ദീപ് വര്‍മ പറഞ്ഞു.
യാത്രക്കാരുടെ ഫീഡ്ബാക്ക് അടിസ്ഥാനമാക്കിയാണ് മെനു പുതുക്കിയത്. ഇതിനായി ഇന്‍-ഹൗസ് വിദഗ്ധര്‍, കാറ്ററിംഗ് പാര്‍ട്ണര്‍മാര്‍, വിതരണക്കാര്‍ എന്നിവരടങ്ങുന്ന സംഘം കൂടിയാലോചന നടത്തിയതായും എയര്‍ ഇന്ത്യ അറിയിച്ചു.
യാത്രക്കാര്‍ക്ക് രുചികരമായ ഭക്ഷണവും മധുരപലഹാരങ്ങളും മാത്രമല്ല ഇന്ത്യയുടെ ഭക്ഷണ സ്വാധീനം പ്രദര്‍ശിപ്പിക്കുന്ന തരത്തിലാണ് മെനു രൂപപ്പെടുത്തിയിരിക്കുന്നത്. സ്വാദിഷ്ടവും പോഷകസമൃദ്ധവുമായിരിക്കണം ഭക്ഷണം എന്നതിനൊപ്പം സമകാലികമായ ശൈലിയും സംയോജിപ്പിക്കുന്നുണ്ടെന്നും വര്‍മ്മ കൂട്ടിച്ചേര്‍ത്തു.
എയര്‍ ഇന്ത്യയുടെ ഫസ്റ്റ്, ബിസിനസ് ക്ലാസ് വീഗന്‍ ഉപഭോക്താക്കള്‍ക്കായി സസ്യാധിഷ്ഠിത ഭക്ഷണ മെനുവും അവതരിപ്പിച്ചു.






