Sorry, you need to enable JavaScript to visit this website.

അരുണാചലിന് മൂന്നാം സെറ്റ് പേരുകള്‍ പുറത്തിറക്കി ചൈന

ന്യൂദല്‍ഹി- അരുണാചല്‍ പ്രദേശിന് മേല്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് ഉറപ്പാക്കാനുള്ള നടപടികള്‍ ശക്തിപ്പെടുത്തി ചൈന. ടിബറ്റിന്റെ തെക്കന്‍ ഭാഗം എന്ന് വിശേഷിപ്പിച്ച് അരുണാചലിലെ വിവിധ പ്രദേശങ്ങള്‍ക്ക് ചൈനീസ്, ടിബറ്റന്‍, പിന്‍യിന്‍ അക്ഷരങ്ങളിലാണ് മൂന്നാം സെറ്റ് പേരുകള്‍ പുറത്തിറക്കിയത്.

ഭൂമിശാസ്ത്രപരമായ പേരുകള്‍ സംബന്ധിച്ച ചട്ടങ്ങള്‍ക്ക് അനുസൃതമായി അരുണാചല്‍ പ്രദേശിന്റെ 11 സ്ഥലങ്ങളുടെ സ്റ്റാന്‍ഡേര്‍ഡ് പേരുകളാണ് ചൈനയുടെ സിവില്‍കാര്യ മന്ത്രാലയം ഞായറാഴ്ച പുറത്തിറക്കിയതെന്ന് സര്‍ക്കാര്‍ നടത്തുന്ന ഗ്ലോബല്‍ ടൈംസ് തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു. 

രണ്ട് ഭൂപ്രദേശങ്ങള്‍, രണ്ട് പാര്‍പ്പിട പ്രദേശങ്ങള്‍, അഞ്ച് പര്‍വതശിഖരങ്ങള്‍, രണ്ട് നദികള്‍ എന്നിവയുള്‍പ്പെടെ കൃത്യമായ കോര്‍ഡിനേറ്റുകള്‍ നല്‍കുകയും സ്ഥലങ്ങളുടെ പേരുകളും അവയുടെ കീഴിലുള്ള ഭരണ ജില്ലകളും പട്ടികപ്പെടുത്തുകയും ചെയ്തതായി ഗ്ലോബല്‍ ടൈംസ് പറയുന്നു. ചൈനയുടെ സിവില്‍ അഫയേഴ്‌സ് മന്ത്രാലയം 
അരുണാചലിലെ ആറ് സ്ഥലങ്ങളുടെ സ്റ്റാന്‍ഡേര്‍ഡ് പേരുകളുടെ ആദ്യ ബാച്ച് 2017ലും 15 സ്ഥലങ്ങളുടെ രണ്ടാമത്തെ ബാച്ച് 2021ലും പുറത്തിറക്കിയിരുന്നു.

Latest News