വാടസ്ആപ്പ് ഫെബ്രുവരിയില്‍ നിരോധിച്ചത് 45 ലക്ഷത്തിലേറെ അക്കൗണ്ടുകള്‍

ന്യൂദല്‍ഹി-ജനപ്രിയ മെസേജിംഗ് സംവിധാനമായ വാട്‌സ്ആപ്പ് ഫെബ്രുവരിയില്‍ ഇന്ത്യയില്‍ നിരോധിച്ചത് 45 ലക്ഷത്തിലേറെ അക്കൗണ്ടുകള്‍. മുന്‍ മാസങ്ങളില്‍ നിരോധിച്ചവയേക്കാള്‍ കൂടുതലാണെന്ന്  
മെസേജിംഗ് പ്ലാറ്റ്‌ഫോമിന്റെ  ഇന്ത്യയിലെ പ്രതിമാസ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ജനുവരിയില്‍ 29 ലക്ഷം അക്കൗണ്ടുകളും 2022 ഡിസംബറില്‍ 36 ലക്ഷം അക്കൗണ്ടുകളും അതിനുമുമ്പുള്ള മാസത്തില്‍ 37 ലക്ഷം അക്കൗണ്ടുകളുമാണ് മെറ്റ ഉടമസ്ഥതയിലുള്ള  വാട്‌സ്ആപ്പ് നിരോധിച്ചത്.
ഉപയോക്താക്കളില്‍നിന്ന് ലഭിച്ച പരാതികളെക്കുറിച്ചും സ്വീകരിച്ച നടപടികളെക്കുറിച്ചും ദുരുപയോഗം തടയുന്നതിനായി വാട്‌സ്ആപ്പ് സ്വയം സ്വീകരിക്കുന്ന നടപടികളെക്കുറിച്ചുമാണ് ഉപയോക്തൃ സുരക്ഷാ റിപ്പോര്‍ട്ടില്‍ നല്‍കുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News