ഒമ്പതു വയസ്സുകാരിയെ കൊന്ന് മൃതദേഹം വെട്ടിനുറുക്കി; യുവാവ് അറസ്റ്റില്‍

ഉദയ്പൂര്‍- രാജസ്ഥാനില്‍ ഒമ്പതു വയസ്സുകാരിയെ കൊലപ്പെടത്തി മൃതദേഹം കഷ്ണങ്ങളാക്കിയ സംഭവത്തില്‍ ഇരുപതുകാരനെ അറസ്റ്റ് ചെയ്തു. പ്ലാസ്റ്റിക് ബാഗുകളിലാക്കി ഒളിപ്പിച്ച നിലയിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൊലപ്പെടുത്തുന്നതിനു മുമ്പ് ബലാത്സംഗം ചെയ്തിരിക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്ന് പോലീസ് പറഞ്ഞു. സ്‌കൂള്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച പ്രതി കമലേഷിനെ ചോദ്യം ചെയ്തു വരികയാണെന്നും പോലീസ് പറഞ്ഞു.
മാര്‍ച്ച് 29 മുതല്‍ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹാവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. മാവ്‌ലി പ്രദേശത്തെ ആള്‍ താമസമില്ലാത്ത വീട്ടിലാണ് ശരീരഭാഗങ്ങള്‍ വെട്ടിനുറുക്കിയ നിലയില്‍ കണ്ടെത്തിയത്.
വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി ചില പ്രദേശവാസികള്‍ പരാതിപ്പെട്ടതോടെയാണ് പോലീസ് ഇവിടെ എത്തിയത്. ഇതിനുടുത്ത് തന്നെയാണ് പ്രതി താമസിച്ചിരുന്നത്. കൊല്ലപ്പെട്ട ഒമ്പതു വയസ്സുകാരിയുടെ അയല്‍ക്കാരനാണ് പ്രതിയെന്നും പോലീസ് സൂപ്രണ്ട് വികാസ് ശര്‍മ്മ പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News