Sorry, you need to enable JavaScript to visit this website.

റഷ്യന്‍ വിലക്ക് വിംബിള്‍ഡണ്‍ നീക്കി

ലണ്ടന്‍ - റഷ്യയുടെയും ബെലാറൂസിന്റെയും കളിക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് വിംബിള്‍ഡണ്‍ നീക്കി. 2022 ല്‍ ഈ രണ്ടു രാജ്യങ്ങളിലെ കളിക്കാരെ വിംബിള്‍ഡണില്‍ പങ്കെടുപ്പിച്ചിരുന്നില്ല. റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തിലായിരുന്നു വിലക്ക്. കളിക്കാരെ വിലക്കിയതിന്റെ പേരില്‍ വിംബിള്‍ഡണിന് ഇന്റര്‍നാഷനല്‍ ടെന്നിസ് അസോസിയേഷന്‍ റാങ്കിംഗ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. 
നിഷ്പക്ഷ അത്‌ലറ്റുകളെന്ന നിലയില്‍ ഇരു രാജ്യങ്ങളിലെയും കളിക്കാര്‍ക്ക് പങ്കെടുക്കാമെന്നാണ് പുതിയ വിശദീകരണം. വിംബിള്‍ഡണ്‍ ഉള്‍പ്പെടെ ഗ്രാന്റ്സ്ലാമുകളില്‍ കളിക്കാര്‍ പങ്കെടുക്കുന്നത്  രാജ്യത്തിന്റെ പേരിലല്ലെന്നതാണ് യാഥാര്‍ഥ്യം. 
രണ്ടു രാജ്യങ്ങളിലെയും സര്‍ക്കാരധീന കമ്പനികളുടെ സ്‌പോണ്‍സര്‍ഷിപ് സ്വീകരിക്കുന്ന കളിക്കാര്‍ക്ക് പ്രവേശനം ഉണ്ടാവില്ല. അധിനിവേശത്തെ പിന്തുണക്കുകയും ചെയ്യാന്‍ പാടില്ല. 


 

Latest News