തെന്നിന്ത്യന്‍ സിനിമയില്‍ തന്നെ ഇല്ലാതാക്കിയത് ബാബയെന്ന് മനീഷ കൊയ്‌രാല

ചെന്നൈ- സൂപ്പര്‍ സ്റ്റാര്‍ രജിനീ കാന്തിന്റെ സിനിമയായ ബാബയാണ്  തെന്നിന്ത്യന്‍ സിനിമയില്‍ തന്റെ അഭിനയ ജീവിതം ഇല്ലാതാക്കിയതെന്ന് നടി മനീഷ കൊയ്‌രാല. ഇതോടെ തനിക്ക് അവസരങ്ങള്‍ ലഭിക്കാതായെന്നാണ് ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമയിലും ഒരേസമയം ആരാധകരെ കീഴടക്കിയ മനീഷ കൊയ് രാലയുടെ ആരോപണം.
ബാബയായിരുന്നു മനീഷയുടെ തമിഴിലെ അവസാനത്തെ വലിയ ചിത്രം. ബോക്‌സോഫീസില്‍ ഈ സിനിമ പൊട്ടിപ്പൊളിഞ്ഞതോടെ മനീഷക്ക് തമിഴില്‍ അവസരങ്ങള്‍ ലഭിക്കാതായി. അതൊരു വലിയ ദുരന്തമായിരുന്നുവെന്ന് യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മനീഷ പറഞ്ഞു. ഈ സിനിമയില്‍ വലിയ പ്രതീക്ഷ ഉണ്ടായിരുന്നുവെന്നും എന്നാല്‍ അത് തകര്‍ന്നതോടെ തെന്നിന്ത്യന്‍ സിനിമയില്‍തന്നെ തന്റെ അഭിനയ ജീവിതം അവസാനിച്ചുവെന്നും മനീഷ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം രജനീകാന്തിന്റെ ജന്മദിനത്തില്‍ വീണ്ടും റിലീസ് ചെയ്ത ബാബ ബോക്‌സ് ഓഫീസില്‍ ചലനമുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയില്‍ മുഖ്യവേഷമിട്ട രജനീ കാന്ത് തന്നെയായിരുന്നു അതിന്റെ നിര്‍മാതാവും തിരക്കഥാകൃത്തും. നിരീശ്വര വാദിയായ യുവാവ് ഒടുവില്‍ താന്‍ ഒരു ഹിമാലയന്‍ സന്യാസിയുടെ അവതാരമാണെന്ന് തിരിച്ചറിയുന്നതായിരുന്നു സിനിമയുടെ ഇതിവൃത്തം.
കാര്‍ത്തിക് ആര്യന്റെ സിനിമയായ ഷെഹ്‌സാദയിലാണ് മനീഷ കൊയ് രാല അവസാനമായി അഭിനയിച്ചത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News