ജി 20 ഷെര്‍പ്പമാരുടെ രണ്ടാം യോഗം ഏപ്രില്‍ രണ്ടുവരെ കുമരകത്ത്

കോട്ടയം- ഇന്ത്യയുടെ ജി 20 അധ്യക്ഷപദത്തിനു കീഴിലുള്ള ജി 20 ഷെര്‍പ്പമാരുടെ രണ്ടാം യോഗം മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ രണ്ടുവരെ കുമരകത്ത് നടക്കും. ഇന്ത്യയുടെ ജി 20 ഷെര്‍പ്പ അമിതാഭ് കാന്ത് അധ്യക്ഷനാകും. ജി 20 അംഗങ്ങള്‍, ക്ഷണിക്കപ്പെട്ട ഒന്‍പത് രാഷ്ട്രങ്ങള്‍, വിവിധ അന്താരാഷ്ട്ര- പ്രാദേശിക സംഘടനകള്‍ എന്നിവയില്‍ നിന്നുള്ള 120ലേറെ പ്രതിനിധികള്‍ പങ്കെടുക്കും.

നാലു ദിവസത്തെ സമ്മേളനത്തില്‍ ജി20യുടെ സാമ്പത്തിക-വികസന മുന്‍ഗണനകളെക്കുറിച്ചും സമകാലിക ആഗോള വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നതിനെക്കുറിച്ചുമുള്ള ചര്‍ച്ചകളുണ്ടാകും.  നയപരമായ സമീപനങ്ങളിലും കൃത്യമായ നടപ്പാക്കലിലും ചര്‍ച്ചകള്‍ ശ്രദ്ധ കേന്ദ്രീകരിക്കും.

ആഗോളതലത്തില്‍ ആശങ്കയുണര്‍ത്തുന്ന നിരവധി വിഷയങ്ങള്‍ ഷെര്‍പ്പമാരുടെ രണ്ടാം യോഗത്തില്‍ ചര്‍ച്ചയാകും. കൂടാതെ ഷെര്‍പ്പ ട്രാക്കിനുള്ളിലെ 13 പ്രവര്‍ത്തക സമിതികള്‍ക്ക് കീഴില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളും ചര്‍ച്ചയാകും.

Latest News