ഹരജി തള്ളി, ഡോ.സിസ തോമസിനെതിരെ സര്‍ക്കാരിന് നടപടി സ്വീകരിക്കാം

തിരുവനന്തപുരം-അനുമതിയില്ലാതെ സാങ്കേതിക സര്‍വകലാശാല ഇടക്കാല വൈസ് ചാന്‍സലറുടെ സ്ഥാനമേറ്റെടുത്തതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നല്‍കിയ നോട്ടീസിനെതിരെ ഡാ. സിസ തോമസ് നല്‍കിയ  ഹരജി തള്ളി. ചട്ടം ലംഘിച്ചതിന് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് റദ്ദാക്കാനാവില്ലെന്ന്   കേരള അഡ്മിനിസ്‌ട്രേറ്റീവ് െ്രെടബ്യൂണല്‍ വ്യക്തമാക്കി. കാരണം കാണിക്കല്‍ നോട്ടീസില്‍ സര്‍ക്കാരിന് തുടര്‍ നടപടി സ്വീകരിക്കാം.
സര്‍ക്കാര്‍ അനുമതിയില്ലാതെ സാങ്കേതിക സര്‍വകലാശാല ഇടക്കാല വൈസ് ചാന്‍സലറുടെ സ്ഥാനമേറ്റെടുത്തതില്‍ സര്‍ക്കാരിന് മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നത്.  സര്‍ക്കാര്‍ ഉദ്യോഗസ്ഥയെന്ന നിലയില്‍ ചട്ടലംഘനം നടത്തിയതില്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു.  ഇതിനെതിരെ സിസ നല്‍കിയ ഹരജിയില്‍  ഒരാഴ്ചക്കകം മറുപടി നല്‍കണമെന്ന് മാര്‍ച്ച് 16ന് െ്രെടബ്യൂണല്‍ നിര്‍ദേശിച്ചിരുന്നു. ഹരജിയില്‍ സര്‍ക്കാര്‍ മറുപടി പത്രിക ഫയല്‍ ചെയ്യണമെന്നും കേസ് വീണ്ടും പരിഗണിക്കും വരെ നടപടികള്‍ സ്വീകരിക്കരുതെന്നും അന്ന് നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച കേസ് പരിഗണിച്ചപ്പോഴാണ് സിസയുടെ ഹരജി തള്ളിയത്.

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയര്‍ ജോയിന്റ് ഡയറക്ടറായിരിക്കെ നവംബറിലാണ് സിസ തോമസിനെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇടക്കാല വിസിയായി നിയമിച്ചത്. സര്‍ക്കാര്‍ അനുമതിയില്ലാതെ ജീവനക്കാര്‍ മറ്റൊരു തൊഴിലോ വ്യവസായമോ ഏറ്റെടുക്കരുതെന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ചട്ടത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, സിസ ചട്ടലംഘനം നടത്തി, സര്‍ക്കാരിനെ അറിയിക്കാതെ സ്ഥാനമേറ്റെടുത്തത് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നല്‍കിയത്. നിലവില്‍ ബാര്‍ട്ടണ്‍ഹില്‍ സര്‍ക്കാര്‍ എന്‍ജിനീയറിങ്ങ് കോളേജിലെ പ്രിന്‍സിപ്പലാണ് സിസ തോമസ്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News