Sorry, you need to enable JavaScript to visit this website.

സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷ് നായകനായ 'കുമ്മാട്ടിക്കളി' ചിത്രീകരണം തുടങ്ങി

ആലപ്പുഴ- സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷ് നായകനായി എത്തുന്ന ചിത്രം 'കുമ്മാട്ടിക്കളി'യുടെ   പൂജയും ചിത്രീകരണവും ആരംഭിച്ചു. സൂപ്പര്‍ ഗുഡ് ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണും ആലപ്പുഴ സാന്ത്വന്‍ സ്‌പെഷ്യല്‍ സ്‌കൂളിലാണ്   നടന്നത്. 

ചിമ്പു, വിജയ് തുടങ്ങിയ മുന്‍നിര നായകന്മാരെ വച്ച് ഹിറ്റ് സിനിമകള്‍ സംവിധാനം ചെയ്ത വിന്‍സെന്റ് സെല്‍വ സംവിധാനം ചെയ്യുന്ന ആദ്യ മലയാള ചിത്രമാണ് 'കുമ്മാട്ടിക്കളി'. ഭരതന്‍ സംവിധാനം ചെയ്ത അമരം എന്ന ചിത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കുമ്മാട്ടിക്കളി എന്ന തന്റെ ചിത്രം ഒരുങ്ങുന്നതെന്ന് വിന്‍സെന്റ് സെല്‍വ പറയുന്നു. അമരം ചിത്രീകരിച്ച ലൊക്കേഷനുകളില്‍ തന്നെയാണ് കുമ്മാട്ടിക്കളിയും ചിത്രീകരിക്കുന്നത്. ആര്‍. ബി. ചൗധരിയുടെ ഉടമസ്ഥതയിലുള്ള പ്രശസ്ത സിനിമാ നിര്‍മ്മാണ കമ്പനിയായ സൂപ്പര്‍ഗുഡ് ഫിലിംസ് ആണ്  കുമ്മാട്ടിക്കളി നിര്‍മ്മിക്കുന്നത്. സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ 98-ാമത്തെ നിര്‍മ്മാണ സംരംഭമാണിത്.

ദിലീപ് നായകനായ ഡി148 ആണ് നിര്‍മ്മാണത്തിലിരിക്കുന്ന മറ്റൊരു ചിത്രം. സൂപ്പര്‍ഗുഡ് ഫിലിംസിന്റെ ഉടമയും  പ്രശസ്ത നിര്‍മാതാവുമായ ആര്‍. ബി. ചൗധരി, നിര്‍മ്മാതാക്കളായ ലിസ്റ്റിന്‍ സ്റ്റീഫന്‍, ആല്‍വിന്‍ ആന്റണി, എവര്‍ഷൈന്‍ മണി, കുമ്മാട്ടിക്കളിയുടെ സംവിധായകന്‍ വിന്‍സന്റ് സെല്‍വ, സംവിധായകരായ 
രതീഷ് രഘുനന്ദന്‍, സുധീഷ് ശങ്കര്‍, ഡിസ്ട്രിബ്യൂട്ടര്‍ സുജിത്ത് നായര്‍, മാധവ് സുരേഷ്, ലെന ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ചടങ്ങില്‍ ഭദ്രദീപം കൊളുത്തി. നിര്‍മ്മാതാവ് ആര്‍. ബി. ചൗധരി സ്വിച്ച് ഓണ്‍ ചെയ്തു. നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ ആദ്യ ക്ലാപ്പ് അടിച്ചു. സ്വാന്ത്വന്‍ സ്‌പെഷ്യല്‍ സ്‌കൂളിലെ കുട്ടികള്‍ക്കൊപ്പം ആയിരുന്നു മാധവ് സുരേഷിന്റെ ആദ്യ ഷോട്ട്. കടപ്പുറവും കടപ്പുറത്തെ ജീവിതങ്ങളെയും പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രമാണ് കുമ്മാട്ടിക്കളി.

തമിഴ്, കന്നട സിനിമകളിലെ നടീനടന്മാരെ ഉള്‍പ്പെടുത്തി ഒരുക്കുന്ന ചിത്രത്തില്‍ ലെന, ദേവിക സതീഷ്, യാമി, അനുപ്രഭ, മൈം ഗോപി, അസീസ് നെടുമങ്ങാട്, ദിനേശ് ആലപ്പി, സോഹന്‍ ലാല്‍, ആല്‍വിന്‍ ആന്റണി ജൂനിയര്‍, സിനോജ് അങ്കമാലി, ധനഞ്ജയ് പ്രേംജിത്ത്, മിഥുന്‍ പ്രകാശ്, അനീഷ് ഗോപാല്‍, റാഷിക് അജ്മല്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

സംവിധായകന്‍ ആര്‍. കെ. വിന്‍സെന്റ് സെല്‍വയുടേതാണ് തിരക്കഥ. ഛായാഗ്രഹണം: വെങ്കിടേഷ് വി, പ്രോജക്ട് ഡിസൈനര്‍: സജിത്ത് കൃഷ്ണ, സംഗീതം: ജാക്‌സണ്‍ വിജയന്‍, ലിറിക്‌സ്: സജു എസ്, ഡയലോഗ്‌സ്: ആര്‍. കെ. വിന്‍സെന്റ് സെല്‍വ, രമേശ്  അമ്മനത്ത്, എഡിറ്റര്‍: ആന്റണി, സംഘട്ടനം: ഫീനിക്‌സ് പ്രഭു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അമൃത മോഹന്‍, ചീഫ് അസോസിയേറ്റ്: മഹേഷ് മനോഹര്‍, മേക്കപ്പ്: പ്രതിഭ രംഗന്‍, ആര്‍ട്ട് ഡയറക്ടര്‍: മഹേഷ് നമ്പി, കോസ്റ്റ്യൂം: അരുണ്‍ മനോഹര്‍, പി. ആര്‍. ഓ: മഞ്ജു ഗോപിനാഥ്, സ്റ്റില്‍സ്: ബാവിഷ്, ഡിസൈന്‍: ചിറമേല്‍ മീഡിയ വര്‍ക്ക്‌സ്.

Latest News