ഫാതി ബാഴ്‌സലോണ വിടുമെന്ന് പിതാവ് 

ബാഴ്‌സലോണ - അന്‍സു ഫാത്തി ബാഴ്‌സലോണയില്‍ നിരാശനാണെന്നും ക്ലബ്ബ് വിടുമെന്നും പിതാവ് ബോറി ഫാത്തി. ബാഴ്‌സലോണയുടെ യൂത്ത് സംവിധാനത്തിലൂടെ വളര്‍ന്ന ഫാത്തി ക്ലബ്ബില്‍ ലിയണല്‍ മെസ്സിയുടെ പകരക്കാരനാവുമെന്നാണ് കരുതിയത്. എന്നാല്‍ പരിക്കുകള്‍ താരത്തെ നിരന്തരമായി അലട്ടുകയാണ്. രണ്ടും മൂന്നും മിനിറ്റാണ് അന്‍സുവിനെ കളിപ്പിക്കുന്നതെന്ന് പിതാവ് പരാതിപ്പെട്ടു. 
ബാഴ്‌സലോണയുടെ പത്താം നമ്പറാണ് അന്‍സു, സ്‌പെയിനിന്റെ ഇന്റര്‍നാഷനല്‍ കളിക്കാരനാണ് -പിതാവ് പറഞ്ഞു. 2019 ല്‍ പതിനാറാം വയസ്സിലാണ് അന്‍സു ബാഴ്‌സലോണയില്‍ അരങ്ങേറിയത്. 2021 ല്‍ മെസ്സിയുടെ പത്താം നമ്പര്‍ ജഴ്‌സി ലഭിച്ചു. ഈ സീസണില്‍ ഒമ്പത് കളികളില്‍ മാത്രമേ അന്‍സു പ്ലേയിംഗ് ഇലവനില്‍ ഉണ്ടായിരുന്നുള്ളൂ. 

Latest News