Sorry, you need to enable JavaScript to visit this website.
Wednesday , May   31, 2023
Wednesday , May   31, 2023

ഷാര്‍ജയില്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി പ്രവാസി ജീവനൊടുക്കി

ദുബായ് - ഷാര്‍ജയില്‍ ഭാര്യയെയും രണ്ടു മക്കളെയും കൊലപ്പെടുത്തി ബഹുനില കെട്ടിടത്തില്‍ നിന്ന് ചാടി ഏഷ്യന്‍ യുവാവ് ജീവനൊടുക്കി. മുപ്പതുകാരനാണ് ആത്മഹത്യ ചെയ്തത്. യുവാവ് കെട്ടിടത്തില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റു കിടക്കുന്നതായി ഷാര്‍ജ പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിക്കുകയായിരുന്നു. പട്രോള്‍ പോലീസും നാഷണല്‍ ആംബുലന്‍സ് സംഘവും സ്ഥലത്തെത്തി യുവാവിന്റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുകയും ആശുപത്രിയിലേക്ക് നീക്കുകയും ചെയ്‌തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി യുവാവിനെ ആശുപത്രിയിലേക്ക് നീക്കുന്നതിനിടെ ആളെ തിരിച്ചറിയാന്‍ വേണ്ടി നടത്തിയ പരിശോധനയില്‍ പോക്കറ്റില്‍ ആത്മഹത്യാ കുറിപ്പ് കണ്ടെത്തുകയായിരുന്നു. ഭാര്യയെയും രണ്ടു മക്കളെയും താമസസ്ഥലത്തു വെച്ച് കൊലപ്പെടുത്തിയ ശേഷം താന്‍ കെട്ടിടത്തില്‍ നിന്ന് ചാടുകയായിരുന്നെന്ന് ആത്മഹത്യാ കുറിപ്പില്‍ യുവാവ് വെളിപ്പെടുത്തി. ഉടന്‍ തന്നെ പോലീസും രക്ഷാപ്രര്‍ത്തകരും യുവാവിന്റെ ഫഌറ്റിലെത്തി നടത്തിയ പരിശോധനയില്‍ ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിച്ച കാര്യങ്ങള്‍ ശരിയാണെന്ന്

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

വ്യക്തമായി. സംഭവത്തിന്റെ സാഹചര്യങ്ങള്‍ അറിയാന്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഷാര്‍ജ പോലീസ് പറഞ്ഞു.

 

Latest News