Sorry, you need to enable JavaScript to visit this website.

യു.പിയില്‍ വ്യജമദ്രസാ കേസില്‍ ഏഴ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്

ലഖ്‌നൗ- ഉത്തര്‍പ്രദേശിലെ അസംഗഢില്‍ വ്യാജ മദ്രസകള്‍ രജിസ്റ്റര്‍ ചെയ്ത് ഗ്രാന്റ് തട്ടിയ  ഏഴ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്തു. യു.പി പോലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് (എസ്‌ഐടി) കേസ് ഫയല്‍ ചെയ്തത്. വ്യാജ മദ്രസകള്‍ക്ക് ആധുനികവല്‍ക്കരണത്തിനായുള്ള സംസ്ഥാന ഗ്രാന്റുകള്‍ ലഭിച്ചുവെന്നും ഇത് സര്‍ക്കാര്‍ ഖജനാവിന് വന്‍ നഷ്ടമുണ്ടാക്കിയെന്നും പോലീസ് പറയുന്നു.
2008 നും 2010 നും ഇടയിലാണ് വ്യാജ മദ്രസകള്‍ രജിസ്റ്റര്‍ ചെയ്തത്. 2022 ഡിസംബര്‍ 19 ന് നടന്ന ആഭ്യന്തര വകുപ്പ് യോഗത്തില്‍ വ്യാജ മദ്രസകളെ കുറിച്ച് അന്വേഷിക്കാന്‍ എസ്‌ഐടിയോട് ആവശ്യപ്പെടുകയായിരുന്നു. 313 മദ്രസകളില്‍ നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍ 219 എണ്ണം വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
വ്യാജരേഖയുണ്ടാക്കി നിലവിലില്ലാത്ത 219 മദ്രസകള്‍ക്ക് അംഗീകാരം നല്‍കിയ ന്യൂനപക്ഷ ക്ഷേമ വകുപ്പിലെ ഏഴ് ഉദ്യോഗസ്ഥര്‍ക്കും സഹായികള്‍ക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്.
അന്വേഷണം തടയന്‍ സുപ്രധാന സര്‍ക്കാര്‍ രേഖകള്‍ പ്രതികള്‍ അപ്രത്യക്ഷമാക്കിയെന്നും നിലവിലില്ലാത്ത മദ്രസകളുടെ പേരില്‍ ഫണ്ട് അപഹരിച്ചുവെന്നും പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
രജിസ്ട്രാര്‍ ജാവേദ് അസ്ലം, ജില്ലാ ന്യൂനപക്ഷ ഓഫീസര്‍മാരായ ലാല്‍മന്‍, അഖില്‍ അഹമ്മദ് ഖാന്‍, പ്രഭാത് കുമാര്‍, ക്ലര്‍ക്ക് സര്‍ഫറാസ്, വഖഫ് ഇന്‍സ്‌പെക്ടര്‍ മൂന്നാര്‍ റാം, വഖഫിലെ ക്ലര്‍ക്ക് ഓം പ്രകാശ്, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരെയാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News